ഞാൻ കിടക്കുക ആയിരുന്നു, പെട്ടെന്ന് ആ നടൻ ചെയ്തത് ഇങ്ങനെ, കരുത്തൻ ആയിരുന്നു അയാൾ: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ

473

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് രാധിക ആപ്തെ. അഭിനയത്തിന്റെ എല്ലാ തലങ്ങളും വളരെ അനായാസം തന്നെ കൊണ്ട് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച നായികയാണ് രാധിക ആപ്തെ. ഹിന്ദിക്ക് പുറമേ മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ രജനീകാന്തിന് ഒപ്പം കബാലിയിൽ അഭിനയിച്ച രാധിക ടോവിനോ തോമസ് ചിത്രമായ ഫോറൻസിക്കിന്റെ ഹിന്ദി പതിപ്പിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

മെലിഞ്ഞ ശരീര പ്രകൃതം ആയതിനാൽ തനിക്ക് കേൾക്കേണ്ടി വന്ന കമന്റുകൾ രാധിക അടുത്തിടെ പങ്കു വെച്ചിരുന്നു. മാ റി ട വും അ ര െക്കട്ടും വലുതാക്കണമെന്നും ഇതിന് ഇഞ്ചക്ഷൻ എടുക്കണമെന്നും അടുത്ത സുഹൃത്തുക്കൾ പോലും പറഞ്ഞിരുന്നു. മൂക്കിന്റെ ആകൃതി മാറ്റണമെന്ന് പോലും അഭിപ്രായങ്ങൾ കേട്ടിരുന്നു. പിന്നെ കാലുകളിൽ സർജറി നടത്തി എന്തെങ്കിലും വെച്ച് കെട്ടാൻ പോലും ചിലർ പറഞ്ഞിരുന്നതായി രാധിക വെളിപ്പെടുത്തിയിരുന്നു.

Advertisements
Courtesy: Public Domain

Also Read
ഇനി മറച്ച് വെക്കുന്നില്ല, എനിക്ക് ആദ്യമായി ഒരാളോട് അങ്ങനെ തോന്നുന്നു: നടി മീനയുടെ വാക്കുകൾ വീണ്ടും വൈറൽ

എന്നാൽ ശരീര പ്രകൃതിയുടെ പേരിൽ ഇതുവരെ തനിക്കു മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിട്ടില്ല എന്നാണ് രാധിക വ്യക്തമാക്കുന്നത്. ലഭിച്ച ഉപദേശങ്ങൾ ഒക്കെ പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവി ആകാൻ തനിക്ക് താല്പര്യം ഇല്ലെന്നുമാണ് ഇത്തരക്കാർക്കുള്ള മറുപടിയായി താരം പങ്കുവെക്കുന്നത്. നിരന്തരമായി സമാനമായ ചോദ്യങ്ങൾ കേൾക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ സർജറി ചെയ്യേണ്ട എന്ന് തന്നെയാണ് തന്റെ തീരുമാനം എന്നുമാണ് രാധിക പറയുന്നത്.

അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിൽ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുക ഉണ്ടായി. സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും മികച്ച അഭിപ്രായം നേടിയ താരമാണ് രാധിക. മീ ടു വെളിപ്പെടുത്തലുകളെ 100 ശതമാനവും പിന്തുണയ്ക്കുന്ന താരം ഈ വിഷയത്തിൽ തന്റെ നിലപാടും വിശദീകരിച്ചിരുന്നു. മീ ടു പോലെയുള്ള മൂവ്‌മെന്റുകൾ തീർച്ചയായും ആവശ്യമാണ്.

സ്ത്രീകൾ സിനിമ അടക്കമുള്ള മേഖലകളിൽ വിവിധതരത്തിലുള്ള ചൂഷണങ്ങൾ നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ ഭയക്കാതെ തുറന്നുപറയണം. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈം ഗി ക അ തി ക്ര മ ങ്ങ ൾക്ക് പിന്നിലെ മുഖ്യഘടകം അധികാരമാണ്. എല്ലാം തുറന്നു പറയാനുള്ള ധൈര്യം നേടാൻ ശക്തമായ പിന്തുണ ആവശ്യമാണ് എന്ന് താരം വ്യക്തം ആക്കുന്നു. അതുപോലെതന്നെ മീ ടു പോലെയുള്ള മൂവ്‌മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർക്കെതിരെയും താരം ശക്തമായ വിമർശനം തന്നെയാണ് ഉന്നയിക്കുന്നത്.

Also Read
സെറ്റിൽ വെച്ച് ആരേലും എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു; വെളിപ്പെടുത്തി നവ്യാ നായർ

ലൈം ഗി ക അ തി ക്ര മ ങ്ങ ൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല. വിമർശിക്കുന്നവർ അതിക്രമം നേരിട്ടവരുടെ വാക്കുകൾ ശ്രദ്ധിക്കാൻ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. മീ ടു എന്ന് തുറന്നുപറഞ്ഞ് മുന്നോട്ടുവരുന്നവരെ കേൾക്കണം. ആർക്ക് എതിരെ ആണോ ആരോപണം ഉന്നയിച്ചത് അവരെക്കുറിച്ച് മറ്റു ആർക്കെങ്കിലും സമാന അനുഭവമുണ്ടോ എന്ന് അന്വേഷിക്കണം. അത്യന്തം സെൻസിറ്റീവായ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. അടുത്തകാലത്തെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു.

ഇത് ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ചക്കാണ് വഴിയൊരുക്കിയത്. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോവുക ആയിരുന്ന തന്നോട് ആ സെറ്റിൽ സഹ പ്രവർത്തകനായി ഉണ്ടായിരുന്ന ഒരാൾ മോശമായി പ്രതികരിച്ചു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അയാൾ തനിക്കൊപ്പം ലിഫ്റ്റിൽ കയറി. അർദ്ധരാത്രിയിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ തന്നെ വിളിക്കാമെന്നും വേണമെങ്കിൽ മസാജ് ചെയ്തു തരാമെന്നും അയാൾ പറഞ്ഞു.

അയാളുടെ അത്തരത്തിലുള്ള സംസാരം തന്നെ വല്ലാതെ അലോസരപ്പെടുത്തി എന്നാണ് രാധിക വ്യക്തമാക്കിയത്. ആദ്യകാലത്ത് അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോൾ തനിക്ക് നേരിട്ട ഒരു അനുഭവത്തെപ്പറ്റിയും രാധിക തുറന്നു പറയുന്നുണ്ട്. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു അന്ന്. സുഖമില്ലാതെ താൻ കിടക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കുവാൻ തുടങ്ങിയത്. നടൻ വരുന്നു അയാൾ നല്ല കരുത്തൻ ആയിരുന്നു. എനിക്ക് അയാളെ അറിയുക പോലും ഇല്ലായിരുന്നു.

അയാൾ പെട്ടെന്ന് എന്റെ കാലിൽ ഇക്കിളി ഇടാൻ തുടങ്ങി. അത് എനിക്ക് വല്ലാത്ത അലോസരം ഉണ്ടാക്കി. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ് അയാളോട് മേലിൽ അങ്ങനെ ചെയ്യരുതെന്ന് പറയുകയായിരുന്നു. സെറ്റിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും ജൂനിയർ ആർട്ടിസ്റ്റും അത് കണ്ടു. എനിക്ക് അത്രയും ദേഷ്യം വന്നിരുന്നു. എന്നാൽ അയാൾ ഒരിക്കലും അത്തരത്തിൽ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് അയാൾ തന്നെ തൊട്ടിട്ടുമില്ല എന്നാണ് രാധിക വെളിപ്പൈടുത്തിയത്.

Also Read
ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ

Advertisement