യുവനടിയെ ലൈം ഗി ക മാ യി പീ ഡി പ്പിച്ച കേസിൽ പ്രതിയിൽ നിർമ്മാതാവും നടനും ആയ വിജയ് ബാബുവിന് എതിരെ നടപടി എടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം താര സംഘടനയായി അമ്മ യോഗം ചേർന്നിരുന്നു. ഈ ൽ വിജയ് ബാബുവിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടത്. എനിക്ക് എതിരെയും ഇത്തരത്തിലൊരു കേസുണ്ട്. ഞാൻ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
അതേ സയം 2018 ൽ ഉണ്ണി മുകുന്ദന് എതിരെ പീ ഡ ന പരാതി ഉയർന്നിരുന്നു. നടന്റെ എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ അ തി ക്ര മിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ പരാതി വ്യാജമാണെന്നും തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുമായിരുന്നു പരാതിക്കാരിയുടെ ശ്രമമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം.
ഇക്കാര്യമാണ് അമ്മ യോഗത്തിൽ നടൻ ചൂണ്ടിക്കാട്ടിയത്. വിജയ് ബാബുവിന് എതിരായ നടപടിയിൽ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്.
കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്.
വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തപക്ഷം തങ്ങൾ രാജിവെക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലപ്പോക്കിൽ പ്രതിഷേധിച്ച് അമ്മ സംഘടനയിലെ പരാതി പരിഹാര സെല്ലിൽ നിന്നും നടി മാലാ പാർവതി രാജി വെച്ചു.
മാലാ പാർവതി അമ്മക്ക് രാജിക്കത്ത് നൽകി. സമിതിയിലെ മറ്റ അംഗങ്ങൾക്കും വിഷയത്തിൽ കടുത്ത അമർഷമുണ്ട്. പരാതി പരിഹാര സെല്ലിൽ നിന്നും രാജി വെച്ചെങ്കിലും അമ്മയിലെ അംഗത്വം അവർ തുടരും.