സ്വപ്നത്തിൽ പോലും അങ്ങനെ ചിന്തിച്ചിരുന്നു, പുതിയ വിശേഷം പങ്കുവെച്ച് മിയ, ആശംസകളുമായി ആരാധകർ

175

അൽഫോൺസാമ്മ എന്ന സീരിയലലിലുടെ മിനിസ്‌ക്രീനിൽ എത്തി അവിടെനിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് മിയ ജോർജ്. ഒരു സ്മോൾ ഫാമിലി എന്ന 2010ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.

മലയാള സിനിമയിലെ പവർഫുൾ നായികമാരിൽ ഒരാളാണ് മിയ. ശക്തമായ കഥാപാത്രങ്ങളെ ആയിരുന്നു നടി അധികവും സ്‌ക്രീനിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമായിരുന്നു താരം.

Advertisements

അതേ സമയം ആദ്യ ലോക്ക് ഡൗൺ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിൻ ഫിലിപ്പാണ് ഭർത്താവ്. ഇവർക്ക് ലുക്ക എന്നൊരു മകനുണ്ട്. മകന്റെ ചെറിയ വിശേഷവും സന്തോഷങ്ങളും പങ്കുവെച്ച് മിയ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കുഞ്ഞ് ലൂക്കയുടെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also Read
എന്റെ ജീൻസും ടോപ്പും ഒക്കെ കീറി, ഞാൻ നടുറോഡിൽ ഇരുന്ന് കരഞ്ഞു: അനുഭവം വെളിപ്പെടുത്തി ഭാവന

അടുത്തിടെ തന്റെ മകനുമായി തിയേറ്ററിൽ പോയി കെജിഎഫ് സിനിമ കണ്ടതിന്റെ വിശേഷം താരം പങ്കുവെച്ചിരുന്നു. വളരെ രസകരമായിട്ടായിരുന്നു തിയേറ്റർ അനുഭവം മിയ തുറന്നെഴുതിയത്. അതേ സമയം ഇപ്പോൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് മിയ.

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയിലെ വിധി കർത്താവാണ് മിയ. കൊറി യോഗ്രാഫർ പ്രസന്ന മാസ്റ്ററും ഐശ്വര്യ രാധാകൃഷ്ണനുമാണ് മറ്റ് രണ്ട് ജഡ്ജസ്. ഏപ്രിൽ 16 ന് ആരംഭിച്ച ഷോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് മിയ ഒരു ഷോയിൽ എത്തുന്നത്.

ഇപ്പോഴിതാ ആ മാറ്റത്തെ കുറിച്ച് പറയുകയാണ് മിയ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ജോലിയും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോകണമെന്ന് മുമ്പെ എടുത്ത തീരുമാനം ആണെന്നാണ് മിയ പറയുന്നത്. ജോലിയും വ്യക്തജീവിതവും ബാലൻസ് ചെയ്തു പോകണം എന്നുള്ളത് ആദ്യമേ എടുത്ത ഒരു തീരുമാനമാണ്.

ജോലി ഉപേക്ഷിക്കണമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഗർഭ കാലത്തും കഴിയാവുന്ന രീതിൽ ജോലി തുടരാൻ ശ്രമിച്ചത്. പ്രസവം കഴിഞ്ഞ അഞ്ചു മാസത്തിനു ശേഷം പതിയെ ജോലിയിൽ പ്രവേശിച്ചു. ഏതു തൊഴിൽ രംഗത്തായാലും സ്ത്രീകൾക്ക് മാതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നത് സ്വാഭാവികമാണ്.

Also Read
വിജയ് ബാബു ഒരു ഒന്നാന്തരം സൈക്കോ, അയാളുടേത് പോലുള്ള പ്രശ്നം സിനിമയിൽ എല്ലായിടത്തുമുണ്ട്: തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്

അതിനാവശ്യമായ അവധി എടുത്ത് മടങ്ങി എത്തുക എന്നതും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ എനിക്ക് കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. അക്കാര്യ ത്തിൽ ഞാൻ ഭാഗ്യവതിയാണെന്നും മിയ വെളിപ്പെടുത്തി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മിയ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

അതിന്റെ സന്തോഷവും അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. മടങ്ങി വരവിൽ ഒരുപാട് സന്തോഷമുണ്ട്. ഷോയിൽ വരുന്ന ഓരോ ദിവസവും പുതിയ അനുഭവമായിട്ടാണ് തോന്നുന്നത്. ഒരുപാട് കാര്യങ്ങൾ പുതുതായി പഠിച്ചുവരികയാണ്. അതിന് മികച്ച അവസരം ലഭിക്കുന്നു.

ഓരോരുത്തരുടേയും വ്യത്യസ്തമായ പെർഫോമൻസുകൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു. വിധി കർത്താവ് എന്ന നിലയിൽ മികച്ച പ്രകടനങ്ങളെ വിലയിരുത്തുന്നത് ശ്രമകരമാണ്. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണെങ്കിലും ഈ റോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നും മിയ പറയുന്നു.

Advertisement