വിജയ് ബാബുവിനെ അങ്ങനെ ചവിട്ടി പുറത്താക്കാനാവില്ല, മാലാ പാർവതിയ്ക്ക് എന്തുവേണേലും ചെയ്യാം; തുറന്നടിച്ച് മണിയൻപിള്ള രാജു

8259

മലയാളത്തിലെ യുവ നടിയെ ബ ലാ ൽ സം ഗം ചെയ്ത കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഇപ്പോൾ മുങ്ങിയിരിക്കുകയാണ്. ലൈവിൽ എത്തി ഇരയായ നടിയുടെ പേര് വെളുപ്പെടുത്തയി ഇയാൾ ദുബായിലേക്ക് ആണ് മുങ്ങിയിരിക്കുന്നത്.

അതേ സമയം വിജയ് ബാബു വിഷയത്തിൽ താരസംഘടനയായ അമ്മ യിൽ പ്രശ്നങ്ങൾ അതീവ രൂക്ഷം ആവുകയാണ്. നടി മാലാ പാർവതി രാജിവെച്ചതിന് പിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിക്ക് ഒരുങ്ങുകയാണെന്നാണ് പുറത്ത വരുന്ന റിപ്പോർട്ട്.

Advertisements

ഇപ്പോഴിതാ മാലാ പാർവതിയുടെ രാജിയിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു സംഘടനയെന്ന നിലയിൽ അതിന്റേതായ പ്രൊസീജിയർ ഉണ്ട്. അല്ലാതെ വിജയ് ബാബുവിനെ വെറുതെ സംഘടനയിൽ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല.

Also Read
ചിലർ എന്റെ ക്യാരക്ടർ മോശമാക്കി ചിത്രീകരിക്കുന്നു, എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു: വെളിപ്പെടുത്തലുമായി കൂടെവിടെ താരം അൻഷിത

തെറ്റുകാരനെങ്കിൽ അയാളെ ശിക്ഷിക്കട്ടെ മാലാ പാർവതിയ്ക്ക് എന്തും ചെയ്യാം പക്ഷേ സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേൾക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. സ്ത്രീകൾക്ക് അവരുടെ സംഘടനയുണ്ട് താനും. മറ്റെന്നാൾ ചേരുന്ന യോഗത്തിലേക്ക് ഡബ്ള്യുസിസിയെ ഉൾപ്പെടെ വിളിച്ചിട്ടുണ്ടെന്നും മണിയൻ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഐസിസിയുടെ സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തിൽ ഉണ്ടായത് എന്ന് മാല പാർവതി പറഞ്ഞു. അതിനാലാണ് താൻ രാജിവെക്കുന്നത് എന്നും മാല പാർവതി പറഞ്ഞു. പത്രക്കുറിപ്പിൽ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്.

അമ്മ ആവിശ്യപ്പെട്ടെന്നോ ഒന്നും അതിൽ ഇല്ല. ഞാൻ ഇപ്പോൾ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാൻ സാധിക്കില്ല എന്നും മാല പാർവതി പറഞ്ഞു. മാല പാർവതിയുടെ വാക്കുകൾ ഇങ്ങനെ:

ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോൾ നിയമപരമായി വലിയ കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തിൽ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്.

Also Read
എനിക്ക് എതിരെയും ഇത്തരത്തിലൊരു പീ ഡ ന കേസുണ്ട്, ഞാൻ അനുഭവിക്കുകയാണ്: വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ

അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാൻ വഴിയില്ല എന്നാണ്. അതിനു ശേഷം പിന്നെ കാണുന്നത് ‘അമ്മ’ യുടെ കുറിപ്പാണ്.

പത്രക്കുറിപ്പിൽ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതിൽ ഇല്ല. ഞാൻ ഇപ്പോൾ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാൻ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിർവഹിക്കാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നതെന്നായിരുന്നു മാലാ പാർവ്വതി പറഞ്ഞത്.

Advertisement