ഒരു സൂപ്പർഹിറ്റ് ചിത്രം എന്നെ വെച്ച് ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്: സത്യൻ അന്തിക്കാടിനോട് മമ്മൂട്ടി പറഞ്ഞത് കേട്ടോ

1275

മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1989 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അർത്ഥം.

വേണു നാഗവള്ളി തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ജയറാം, ശ്രീനിവാസൻ, പാർവതി, മുരളി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അന്ന് സൂപ്പർ ഹിറ്റായിരുന്ന ചിത്രം ഒരുങ്ങിയതിന് പിന്നിൽ ഉണ്ടായ കഥ പറയുകയാണ് സത്യൻ അന്തിക്കാട്.

Advertisements

മമ്മൂട്ടി തന്നെ വാശി കയറ്റിയതിനാലും അദ്ദേഹത്തിന്റെ മുന്നിൽ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയുമാണ് അർത്ഥം സംവിധാനം ചെയ്തതെന്ന് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ചത് സത്യൻ അന്തിക്കാട് രംഗത്ത് എത്തിയത്.

Also Read
ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ച മോഹൻലാൽ എന്റെ മടിയിൽ തല വച്ചു കിടന്നുറങ്ങിയിട്ടുണ്ട്, മോഹനൻ നായരുടെ വാക്കുകൾ വൈറൽ

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

സാധാരണ ഒരു വിഷയമാണ് ആദ്യം മനസിലേക്ക് വരുന്നത്. തലയണമന്ത്രവും സന്മനസുള്ളവർക്ക് സമാധാനവുമൊക്കെ സബ്ജക്റ്റിൽ നിന്നും ഉണ്ടായതാണ്. എന്നാൽ ജീവിതത്തിൽ ഒരു നടന് വേണ്ടി സിനിമ ചെയ്തത് ഒരിക്കൽ മാത്രമാണ് അർത്ഥം, മമ്മൂട്ടിക്ക് വേണ്ടി.

മമ്മൂട്ടിയും ജയറാമും ആണതിൽ അഭിനയിച്ചത്. മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ടാണ് ആ സിനിമ ചെയ്യുന്നത്. അതിന് മുമ്പ് ശ്രീധരന്റെ ഒന്നാം തിരുമുറിവിൽ മമ്മൂട്ടി നായകനായിട്ടുണ്ട്. കിന്നാരത്തിലും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.

എന്നാൽ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ഒക്കെ പോലെ ഹിറ്റായില്ല. ശ്രീധരൻ വളരെ നന്നായിട്ടാണ് മമ്മൂട്ടി ചെയ്തത്. അതിന് ശേഷം മറ്റൊരു പടത്തിന്റെ സെറ്റിൽ വെച്ച് കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞു, നിങ്ങൾ മോഹൻലാലിനെ വെച്ച് നിരവധി ഹിറ്റുകൾ ചെയ്യുന്നുണ്ട്.

Also Read
ഇനി ഈ പ്രായത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല, ആരാധകരുടെ ചോദ്യത്തിന് നരേന്റെ നായിക കൊടുത്ത മറുപടി കേട്ടോ

എനിക്കും ധാരാളം സൂപ്പർ ഹിറ്റുകൾ വരുന്നുണ്ട്, നിങ്ങൾക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാൻ കഴിയുന്നില്ല എങ്കിൽ അത് നിങ്ങളുടെ കുറ്റമാണെന്ന്. അത് എനിക്ക് ഉള്ളിൽ കൊണ്ടു. മമ്മൂട്ടിയെ വെച്ച് ഒരു പടം ചെയ്യണമെന്ന് ഞാൻ വിചാരിച്ചു. വേണു നാഗവള്ളിയെ വിളിച്ച് നമുക്കൊരു സ്‌ക്രിപ്റ്റ് ചെയ്യണമെന്നും മമ്മൂട്ടിയെ ആൾക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു കഥാപാത്രമുണ്ടാവണമെന്നും ഞാൻ പറഞ്ഞു.

അങ്ങനെ മമ്മൂട്ടിയുടെ ശബ്ദം, പൗരുഷം, സൗന്ദര്യം, രൂപം, ഭാവം, ചലനങ്ങൾ ഇവയെല്ലാം ചേർത്ത് ബിൽഡ് ചെയ്ത കഥാപാത്രമാണ് ബെൻ നരേന്ദ്രൻ. അതിന്റെ ഉള്ളിൽ നല്ല ലൈഫുള്ള സീനുകളുണ്ടാക്കി. അതിലേക്ക് ശ്രീനിവാസന്റെ കോൺട്രിബൂഷനും മഉണ്ടായിരുന്നു.

Also Read
ഓർമ വരുന്ന സമയത്തൊക്കെ ഫോണെടുത്തിട്ട് ലളിതചേച്ചി എന്നെ വിളിക്കുമായിരുന്നു സെറ്റിലേയ്ക്ക് വരുന്നുണ്ടെന്ന് പറയാൻ ; ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ സിനിമയുടെ ഷൂട്ടിങ് തുടർന്നത് : സത്യൻ അന്തിക്കാട്

അങ്ങനെ അത് പൂർണതയുള്ള സിനിമയായി മാറി. ആ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. മമ്മൂട്ടിയുടെ മുമ്പിൽ എന്റെ മാനം കാത്തു എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Advertisement