കലോൽസവ വേദിയിൽ നിന്നുമെത്തി ചെറിയ റോളുകളിൽ നിന്നും നായികയായി വളർന്ന് മലയാളക്കരയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് അനു സിത്താര. ശാലീന സുന്ദരിയായി നാടൻ കഥാപാത്രങ്ങളെ അവതരപ്പിച്ച് എത്തിയ താരത്തിന് ആരാധകരും ഏറെയാണ്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.
വിവാഹിതായ ശേഷമായിരുന്നു അനു സിത്താര സിനിമയിലേക്ക് എത്തിയത്. പ്രശസ്ത ഫോട്ടോഗ്രാഫർ വിഷ്ണുവിനെയായിരുന്നു അനുസിത്താര വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അതേ സമയം പലപ്പോഴും ഭർത്താവിനെയും കുടുംബത്തെയും കുറിച്ച് അനു സിത്താര തുറന്ന് പറയാറുണ്ടായിരുന്നു.
അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കപവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ഒരുമാസം കൊണ്ട് ആറ് കിലോ ശരീരഭാരം കുറച്ച വിവരം പങ്കുവെയ്ക്കുകയാണ് അനുസിത്താര. ഹാഫ് സാരി ചുറ്റിയുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അനു സിത്താര തന്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
അടുത്തിടെയായി അനു സിത്താരയുടെ ശരീരഭാരം കൂടിയിരുന്നു. ഇത് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരൊക്കെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനു ലഭിച്ച പ്രതികരണങ്ങളെ തുടർന്നാവാം താരം ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് ആരാധകരും പറയുന്നത്.
ശരീരഭാരം കുറയ്ക്കാനായി ഉണ്ണിയേട്ടൻ (ഉണ്ണി മുകുന്ദൻ) തനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ തന്നുവെന്നും സ്ത്രീകൾക്കായി മാത്രമുള്ള ഡയറ്റാണ് അദ്ദേഹം പറഞ്ഞ് തന്നതെന്നും അനു സിത്താര കുറിച്ചു. ഒരു മാസം കൊണ്ട് താൻ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അനു സിത്താര വ്യക്തമാകകുന്നു.
എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണിയേട്ടനാണ് എന്നും ഉണ്ണിയേട്ടന് ഒരുപാട് നന്ദിയുണ്ടെന്നും അനു സിതാര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേ സമയം മെഗാ സ്റ്റാർ മമ്മൂട്ടി, യുവതരങ്ങളായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം അനു സിത്താക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.