മലയാളം കുടുംബ സദസ്സുകളുടെ മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ സമ്മാനിക്കുന്ന ഏഷ്യാനെറ്റി ബംബർ ഹിറ്റ് പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. തമിഴിലെ സൂപ്പർഹിറ്റ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.
കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.
Also Read
ഫെമിനസത്തിലെ എന്റെ സ്റ്റാൻഡ് ഒരിക്കലും മാറില്ല, അതെ ഞാൻ അഹങ്കാരി ആണ്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ
മലയാളത്തിലെ മുൻകാല നായികയായ ചിപ്പിയാണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നതും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് ചിപ്പിയെ ഈ സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.
പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞിരിക്കുകയാണ്. അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പെട്രോൾ പമ്പിൽ ജോലിചെയ്തും കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ നിന്നും ഒക്കെ കഷ്ടപ്പെടേണ്ടി വന്നുവെങ്കിലും തന്റെ ആഗ്രഹമായ അഭിനയം അപ്പോഴും അച്ചുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു.
ഇപ്പോളിതാ കടന്നുവന്ന വഴികളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. എന്തെല്ലാം സഹിച്ചും ഒരു നടനാകുക എന്നതായിരുന്നു എന്റെ ആഗ്രഹം. അതിനായി ഒരുപാട് പേരുടെ പിറകെ ചാൻസിനായി നടന്നിട്ടുണ്ട്.
ചിലർ എന്റെ അച്ഛനെ എനിക്ക് ചാൻസ് തരാം എന്ന് പറഞ്ഞു പറ്റിച്ചിട്ടുപോലുമുണ്ട്. എന്നാൽ, അതെല്ലാം ഗുണം ചെയ്യാതെ പോയപ്പോൾ ഞാൻ മിമിക്രി ട്രൈ ചെയ്യാൻ തീരുമാനിച്ചു. നടൻ ദിലീപ് ആണ് എന്റെ ആരാധനാപാത്രം, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വഴി പോലെ തന്നെ ആദ്യം മിമിക്രി എന്നിട്ട് അതിലൂടെ സിനിമയിലേക്ക് കയറാം എന്ന് ഞാൻ തീരുമാനിച്ചു.
ആയിടയ്ക്കാണ് ഞാൻ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടത്. പണ്ട് താൻ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു എന്നദ്ദേഹം അതിൽ പറഞ്ഞു, അതുകൊണ്ട് ആ വഴി തന്നെ ശ്രമിക്കാം എന്ന് ഞാൻ ഉറപ്പിച്ചു, ഈ കാലയളവിൽ കുടുംബത്തിനായി ചില കുഞ്ഞു ജോലികളും അച്ചു ചെയ്തിരുന്നു.
മിമിക്രി പരിപാടികൾക്ക് പോവുക, പെട്രോൾ പമ്പിൽ ജോലി ചെയ്യുക അങ്ങനെ പല ജോലികളും താരം ചെയ്തിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം പിന്നീട് ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആകാൻ അച്ചുവിന് കഴിഞ്ഞു, പക്ഷെ ഈ അഭിനയമോഹിക്ക് അവിടെ സന്തോഷം ഇല്ലായിരുന്നുവെന്നും അച്ചു സുഗന്ധ് പറയുന്നു.