ഇതാണ് യഥാർത്ഥ ഭർത്താവ്, ജ്യോതികയെ ചൊറിയാൻ വന്നവർക്ക് സൂര്യ കൊടുത്ത മറുപടി കേട്ടോ: ഏത് ഘട്ടത്തിലും പ്രിയതമയെ കൈവിടാതെ സൂര്യ

80

സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി ജ്യോതികയെ തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ വിവാഹം കഴിക്കുന്നത്. എന്നാൽ തമിഴകത്തെ എന്നല്ല തെന്നിന്ത്യൻ സിനിമാ ലോകത്തെ മാതൃകാ താരദമ്പതികളായി മാറിയിരിക്കുകയണ് സൂര്യയും ജ്യോതികയും.

പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ആരാധകർ ഏറെയാണ്. സൂര്യ ജ്യോതിക താര ജോഡി ബിഗ് സ്‌ക്രീനിലും ജീവിതത്തിലും ഹിറ്റാണ്. എന്നാൽ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന ജ്യോതിക പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.

Advertisements

സൂര്യ ഇതിന് പൂർണ്ണ പിന്തുണയാണ് നൽകിയത്. സൂര്യയുടെ നിർമ്മാണക്കമ്പനിയായ റ്റുഡി എന്റർടൈൻമെൻസാണ് ജ്യോതികയുടെ മിക്ക സിനിമകളും നിർമ്മിച്ചത്. താരത്തിന്റെ പുതിയ സിനിമയായ പൊന്മകൾ വന്താൽ നിർമ്മിക്കുന്നതും സൂര്യ തന്നെയാണ്. എന്നാൽ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ അരങ്ങേറിയിരുന്നു.

ജ്യോതിക അടുത്തിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വലിയ സൈബർ ആക്രമണങ്ങളും താരത്തിനെതിരെ നടന്നു. താരത്തിനെതിരെ നിൽക്കാനും അതേസമയം പിന്തുണയ്ക്കാനും നിരവധി ആളുകൾ എത്തി.

ഇപ്പോഴിതാ തന്റെ ഭാര്യയും നടിയമായ ജ്യേതികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ. ഒരു അവാർഡ് വേദിയിൽ വെച്ച് ജ്യോതിക നടത്തിയ ചില പരാമർങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ക്ഷേത്രങ്ങളിലേക്ക് സംഭാവന കൊടുക്കുന്നത് പോലെ ആശുപത്രികൾക്കും സ്‌കൂളുകൾക്കും സംഭാവന നൽകണമെന്നായിരുന്നു ജ്യോതിക പറഞ്ഞത്.

എന്നാൽ ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെക്കുറിച്ച് താരം പറയാത്തതെന്താണെന്നായിരുന്നു ചിലരുടെ ചോദ്യം. കടുത്ത സൈബർ ആക്രമണമായിരുന്നു പിന്നീട് നടന്നത്. ഈ വിഷയത്തിൽ ജ്യോതികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സൂര്യ.

ട്വിറ്ററിലൂടെയായിരുന്നു താരം അഭിപ്രായം പങ്കുവെച്ചത്. ഒറ്റയ്ക്കു നിൽക്കാൻ ഒരു വൃക്ഷം ആഗ്രഹിച്ചാൽപ്പോലും കാറ്റ് അതിന് അനുവദിക്കില്ല’ എന്നുപറഞ്ഞുകൊണ്ടാണ് സൂര്യ വിഷയത്തിലേക്കു കടക്കുന്നത്. ‘കുറേനാൾ മുൻപ് ഒരു അവാർഡു വേദിയിൽ എന്റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമർശം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ക്ഷേത്രങ്ങൾ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായിപ്പോലുമാണ് ചിലർ വിലയിരുത്തിയിരിക്കുന്നത്. വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കൾ മുൻപേ അവതരിപ്പിച്ചിട്ടുള്ള ആശയമാണ് അത്.

ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിൻപറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവർക്ക് ഇതൊന്നും അറിയണമന്നില്ലെന്നും സൂര്യയുടെ കുറിപ്പിൽ പറയുന്നു.

അതേ സമയം ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരിൽ എല്ലാ മതത്തിലുമുള്ളവർ ഉണ്ടെന്നും സൂര്യ പറയുന്നു.ആ പ്രസംഗത്തിൽ അവൾ എന്താണോ പറഞ്ഞത് അതിനോട് എന്റെ കുടുംബം പൂർണമായും ഐദ്യദാർഢ്യപ്പെടുന്നു.

മതത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികക്കെതിരെ വിമർശനവും വിദ്വേഷവും ഉയർന്നപ്പോൾ ഈ കൊറോണ കാലത്തും ഞങ്ങൾക്കൊപ്പം നിന്നസുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി.

മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവർക്കും നന്ദി. തങ്ങളുടെ സ്വഭാവഹത്യ നടത്താൻ അനേകം പേർ ഓൺലൈനിൽ കഠിനാധ്വാനം ചെയ്ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നുണ്ട. ഭാര്യയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ ഒരു താങ്ങായി താനുണ്ടെന്ന് പറഞ്ഞെത്തിയ സൂര്യ ഒരു നല്ല ഭർത്താവാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഇതാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുന്നത്. അതേ സമയം ആരോപണത്തിൽ ജ്യോതിക ചൂണ്ടിക്കാണിച്ച ഒരാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ ആരംഭിച്ചിരുന്നു.

Advertisement