എനിക്ക് ജാതിയില്ല മതമില്ല എന്നാണ് പ്രിയൻ പറയുന്നത്, ജാതിയും മതവുമില്ലെങ്കിൽ ക്രിസ്ത്യാനായിയ ലിസിയെ ലക്ഷ്മിയാക്കിയത് എന്തിന്: തുറന്നടിച്ച് ശാന്തിവിള ദിനേശ്

14593

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ ആണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശൻ. നിരവധി സൂപ്പർഹിറ്റ് സിനികളാണ് അദ്ദേഹം മലയാളത്തിലും മറ്റു ഭാഷകളിലും ആയി ഒരുക്കിയിട്ടുള്ളത്.

അതേ സമയം മുൻകാല തെന്നിന്ത്യൻ സൂപ്പർ നായികയായ ലിസിയെ ആയിരുന്നു പ്രിയദർശൻ വിവാഹം കഴിച്ചിരുന്നത്. എന്നാൽ പിന്നീട് ഇവർ വിവാഹ ബന്ധം വേർപെടുത്തുക ആയിരുന്നു. എന്നാൽ പ്രിയദർശനും ലിസിയും പിരിഞ്ഞതായുള്ള വാർത്തകളുടെ ഞെട്ടൽ ഇന്നും സിനിമാ പ്രേമികളെ വിട്ടകന്നിട്ടില്ല എന്നതാണ് സത്യം.

Advertisements

Also Read
അലര്‍ച്ചയൊക്കെ ഓവറാണ്, റോബിനെ എനിക്ക് ഇപ്പോള്‍ തീരെ ഇഷ്ടമല്ല, തുറന്നുപറഞ്ഞ് ആലിസ് ക്രിസ്റ്റി

ഏതാണ്ട് കാൽ നൂറ്റാണ്ടോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിൽ ഇരുവരും പിരിയാനെടുത്ത തീരുമാനത്തിന്റെ കാരണവും ആർക്കും അറിയില്ല. 2016 സെപ്തംബർ 16ന് ആയിരുന്നു ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.

മലയാള സിനിമാ താരങ്ങൾ വിവാഹവും വിവാഹ മോചന തീരുമാനങ്ങളുമായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന സമയത്ത് തന്നെയായിരുന്നു ലിസിയും പ്രിയനും വേർപിരിയുന്നതും. 24 കൊല്ലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2014ൽ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.

ഇരുവരെയും ഒന്നിപ്പിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എൺപതുകളിൽ പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു ലിസി. ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിൽ ആയിരുന്നു ഇരുവരുടേയും വിവാഹം.

Also Read
ഷൈനിന്റെ കോൾ എടുക്കാൻ അവൾക്ക് മടിയാണെന്ന് പറയും; സ്‌ട്രെസ്സാണെന്ന് പറഞ്ഞാണ് അവൾ ഒഴിഞ്ഞുമാറുന്നുത്; ഹാൻസുവിനെ കുറിച്ച് അഹാന

ഇപ്പോഴിതാ പ്രിയദർശനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ കാര്യങ്ങൾ ആണ് വൈറലായി മാറുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ:

പ്രിയനെ പറ്റി പൊതുവെ പറയുന്നത് ഭയങ്കര പിശുക്കൻ എന്നാണ് പിശുക്കന്റെ ആശാൻ എന്ന്. അദ്ദേഹത്തിന്റെ സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മുരളി നാഗവള്ളി മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കാൻ വേണ്ടി ധനസമാഹരണം നടത്തി.

ആദ്യം പ്രിയനെ വിളിച്ച് പറഞ്ഞപ്പോൾ പ്രിയൻ പറഞ്ഞത് എന്റെ കൂടെ അസോസിയേറ്റ് ആയിരുന്ന സമയത്ത് കൊടുക്കാനുള്ളത് എല്ലാം കൊടുത്തിട്ടുണ്ട് എന്നാണ്. പത്ത് പൈസ കൊടുത്തില്ല. ശരിയാണോ തെറ്റാണോ എന്നറിയില്ല. പ്രിയന്റെ കൂടെ നിൽക്കുന്നവർ തന്നെ നമുക്ക് ചില കഥകളൊക്കെ പറഞ്ഞ് തരും.

പിശുക്ക് മോശമാണെന്ന് ഞാൻ പറയില്ല. ദക്ഷിണേന്ത്യയിൽ ഏത് ഭാഷയിൽ ഒരു പടം വിജയിച്ചാലും ആരുമറിയാതെ അപ്പോൾ തന്നെ അതിന്റെ റൈറ്റ്‌സ് എഴുതി വാങ്ങിക്കും. മലയാളത്തിൽ മോഹൻലാലിന്റെയും ദിലീപിന്റെയും ഹിറ്റ് സിനിമകളുടെ പകർപ്പവകാശം വാങ്ങി ഹിന്ദിയിൽ ചെയ്ത് വിജയിപ്പിച്ചു.

കാലാപാനി പോലുള്ള സിനിമകൾ മാറ്റി നിർത്തിയാൽ പ്രിയദർശൻ ചെയ്തതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്. ഏത് വീഞ്ഞ് കിട്ടിയാലും പുതിയ കുപ്പിയിലാക്കി നമ്മളെ പറ്റിക്കാൻ ആറിയുന്ന ആളാണ് അത്തരം പ്രിയദർശൻ സിനിമകൾ കാണാൻ ഇഷ്ടവുമാണ്.

എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്ന അനാവശ്യ പ്രസ്താവന പ്രിയദർശൻ നടത്തി. പ്രിയദർശന് രാഷ്ട്രീയമുണ്ടെന്ന് മോഹൻലാലിനോടോ സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാൽ കൃത്യമായിട്ട് പറയും. അരാഷ്ട്രീയ വാദം പറയുന്നവരെയാണ് നമ്മൾ ഭയക്കേണ്ടത്.

അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഒരു സിനിമയുടെ പ്രൊമേഷന് വന്നിരിക്കുമ്പോൾ എനിക്ക് ജാതിയില്ല മതമില്ല എന്നൊന്നും പറയേണ്ടായിരുന്നു. ജാതിയുണ്ട്. അദ്ദേഹം നല്ല നായർ കുടുംബത്തിൽ ജനിച്ചതാണ്.

ക്രിസ്ത്യാനിയായ ലിസിയെ വിവാഹം കഴിച്ചപ്പോൾ അവർ അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങൾ നല്ല ഭാര്യയും ഭർത്താവുമായി ജീവിക്കുമെന്നല്ലേ പറയേണ്ടത്. താങ്കൾ അതല്ലല്ലോ ചെയ്തത്. അവരെ കൊണ്ട് പോയി ദാമോദരൻ മാഷുടെ കൂടെ വിട്ട് മലപ്പുറത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി.

അതെന്തിനാണ് ചെയ്തത്. ജാതിയും മതവുമില്ലെങ്കിൽ ലിസിയെ ലക്ഷ്മിയാക്കിയത് എന്തിനാണ്. സ്വകാര്യത ആണെങ്കിൽ കുഴപ്പമില്ല. പത്രസമ്മേളനത്തിൽ വന്ന് എനിക്ക് ജാതിയില്ല, മതമില്ല എന്ന വർത്തമാനങ്ങൾ വേണ്ട. അതൊന്നും മലയാളി വിശ്വസിക്കില്ല എന്നാണ് ശാന്തിവിള ദിനേശൻ പറയുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയായ കൊറോണ പേപ്പേർസിനെ കുറിച്ച് പ്രിയദർശൻ സംസാരിച്ചിരുന്നു. പതിവ് കോമഡി സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്. പഴയത് പോലെ തുടരെ സിനിമകൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും പ്രിയദർശൻ പറഞ്ഞു.

പ്രായത്തിന്റെ പരിമിതികളുണ്ട്. ആഗ്രഹിച്ചതിൽ കൂടുതൽ താൻ കരിയറിൽ നേടിയെന്നും പ്രിയദർശൻ പറഞ്ഞു. അതേ സമയം ഒട്ടുമിക്ക സിനിമാ താരങ്ങളെയും രൂക്ഷമായി വിമർശിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശൻ. ഇദ്ദേഹം നടത്തുന്ന പരാമർശങ്ങൾ പലപ്പോഴും ചർച്ച ആവാറുമുണ്ട്.

Also Read
മമ്മൂട്ടിയും ദിലീപും തമ്മിലുള്ള ഇത്ര വലിയ ആത്മ ബന്ധത്തിന്റെ കാരണം എന്താണെന്ന് അറിയാമോ, അധികം ആർക്കും അറിയാത്ത ആ കഥ ഇങ്ങനെ

Advertisement