പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശനെ വിവാഹം കഴിക്കുമോ? മറുപടിയുമായി സംവിധായകൻ ജോണി ആന്റണി

216

മലയാള സിനിമയിലേക്ക് സംവിധായകനായി എത്തി പിന്നീടിപ്പോൾ നടനായും തിളങ്ങി നിൽക്കുന്ന താരമാണ് ജോണി ആന്റണി. സിഐഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം, ഇൻസ്‌പെക്ടർ ഗരുഡ്, മാസ്റ്റേഴ്‌സ്, താപ്പാന, ഭയ്യാ ഭയ്യാ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ജോണി ആന്റണി. 2018ൽ പുറത്തിറങ്ങിയ ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയിൽ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകനായെത്തിയത്.

Advertisements

തന്റെ സിനിമാ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ജോണി ആന്റണി. പ്രണവിനെയുംം കല്യാണിയെയും കാണുമ്പോൾ ഇവർ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് സംവിധായകൻ മറുപടി പറഞ്ഞത്.

Also Read
മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

പ്രണവും കല്യാണിയും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോൾ, ഇവര് കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോൾ, ഇവര് കല്യാണം കഴിക്കുമോ’എന്ന് നമുക്ക് തോന്നുമോ. നിങ്ങൾ ന്യൂജനറേഷൻ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണെന്നും ജോണി ആന്റണി പറയുന്നു.

അഭിനയിച്ച സിനിമകളിൽ ഏതെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്നെ ആരും പിടിച്ചുകെട്ടി കൊണ്ടുപോയി അഭിനയിപ്പിക്കുന്നത് അല്ലല്ലോ. നമ്മൾ പോയി അഭിനയിച്ചിട്ട്, പിന്നീട് ഇഷ്ടമില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഇഷ്ടമല്ലെങ്കിൽ അത് സഹിക്കുക എന്നും സംവിധായകൻ പറഞ്ഞു.

Also Read
ബ്രായുടെ സൈസ് എത്രയാണ്, ഏത് പൊസിഷനാണ് ഇഷ്ടം: കിടിലൻ മറുപടി നൽകി ആലിലത്താലി താരം നീലിമ റാണി, കൈയ്യടിച്ച് ആരാധകർ

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളിൽ പ്രതിഫലം നോക്കി അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഒരു സിനിമ പരാജയപ്പെടുമെന്ന് എങ്ങനെയാണ് ആദ്യമേ പറയാനാകുന്നത്. അങ്ങനെയാണെങ്കിൽ ഈ ലോകത്ത് പരാജയപ്പെടുന്ന സിനിമകൾ ഉണ്ടാകുകയേ ഇല്ലല്ലോ എന്നായിരുന്നു ജോണി ആന്റണി വ്യക്തമായി മറുപടി നൽകിയത്.

Advertisement