മലയാളം ബിഗ്സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങി നിന്ന താരമാണ് യമുന. ഒരു പിടി സിനിമകളിൽ വേഷമിട്ടെങ്കിലും സീരിയൽ രംഗത്തേക്ക് എത്തിയതോടെയാണ് നടിക്ക് ഏറെ ജനപ്രീതി ലഭിച്ചത്. സീരിയലുകളിൽ കൂടുതലും വില്ലത്തി വേഷങ്ങൾ ആയിരുന്നു എങ്കിലും ചന്ദനമഴയിലെ പാവം അമ്മയായ മധുമതി ആയതോടെ യമുനയ്ക്ക് ആരാധകരും ഏറെയായി.
അതേ സമയം അടുത്തിടെ താരത്തിന്റെ രണ്ടാം വിവാഹം നടന്നിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനായിരുന്നു വരൻ. ഇരുവരും ഒന്നിച്ച് സന്തുഷ്ടരായി കഴിയുകയാണിപ്പോൾ. ഇടയ്ക്ക് യൂട്യൂബ് ചാനൽ തുടങ്ങിയതോടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവായിരുന്നു.
ഇപ്പോഴിതാ വീണ്ടും പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരദമ്പതിമാർ. പുനർവിവാഹത്തെ കുറിച്ചുള്ള പലരുടെയും ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഒക്കെ ഉള്ള മറുപടികളായിരുന്നു യമുനയും ഭർത്താവ് ദേവനും തുറന്ന് സംസാരിച്ചത്.
പലർക്കും രണ്ടാം വിവാഹത്തിന് സമൂഹത്തെയാണ് പേടി. ചിലരുടെ വീട്ടിൽ അമ്മ സമ്മതിക്കില്ല, മക്കൾ സമ്മതിക്കില്ല എന്നൊക്കെയുള്ള പ്രശ്നമാണ്. എന്നാൽ തുറന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യമേയുള്ളു.
നെഗറ്റീവ് കമന്റുകൾ ഇടുന്നവരുടെ കാഴ്ചപാടിനും പ്രശ്നമുണ്ട്.
പുനർവിവാഹം എന്നത് കൊണ്ട് അവര് കരുതുന്നതും പറയുന്നതുമൊക്കെ സെക്സിനെ അടിസ്ഥാനമാക്കിയാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ള റീയൂണിയൻ സംഭവിച്ച് അവർ വിവാഹത്തിലേക്ക് പോകുമ്പോൾ വേറൊരു ജീവിതമല്ലേ ഉണ്ടാവുന്നതെന്ന് യമുന പറയുന്നു.
അത് ചിലപ്പോൾ കൊച്ച് പയ്യന്മാരായിരിക്കും. കുറച്ച് കഴിയുമ്പോൾ അവരുടെ ഈ ധാരണ മാറുമെന്ന് ദേവൻ പറയുന്നു. ഒരു കാലഘട്ടം കഴിയുമ്പോൾ ഫ്രണ്ട്ഷിപ്പിന്റെ വലിയൊരു ആവശ്യമുണ്ട്. ഏകന്തതയിൽ ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ ആയിരിക്കാനാണ്.
വയസ് കാലത്ത് ഒരു കൂട്ട് വേണം എന്ന് പറയുന്നതും അങ്ങനെയാണ്. ഭർത്താവിന് ചായയും ചോറും ഉണ്ടാക്കി കൊടുക്കാനുള്ള ആളായിട്ടാണ് പലരും ഭാര്യമാരെ കരുതുന്നത്. പക്ഷേ ആളുകൾ മാറി തുടങ്ങിയെന്ന് ദേവൻ പറയുമ്പോൾ എന്റെ ഭർത്താവും അങ്ങനെ ആണെന്നാണ് യമുനയുടെ മറുപടി.
ഷൂട്ടിങ്ങ് കഴിഞ്ഞ് രാത്രി മടുത്ത് വരുമ്പോൾ നല്ല ഫ്രഷ് ജ്യൂസും ഷേക്കും ഒക്കെ അദ്ദേഹം ഉണ്ടാക്കി വെക്കുമെന്നാണ് നടി പറഞ്ഞത്. അതൊരു ശീലമാക്കി വെക്കേണ്ടെ. അതിന് ശേഷം ഭാര്യ ഓംലറ്റ് ഉണ്ടാക്കി തരുമല്ലോ, അതിന് വേണ്ടി ആണെന്നാണ് ദേവൻ മറുപടി പറഞ്ഞത്.