തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളി താര സുന്ദരിയാണ് പ്രിയാമണി. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്.
ആ വർഷം തന്നെ തമിഴിലെ ഉള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.
2006 ൽ തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറി.
വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുക ഉണ്ടായി. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ൽ ആാണ് താരം മലയാളത്തിൽ എത്തിയത്. 2008 ൽ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു.
Also Read
ജയിലിൽ ഏറ്റുമുട്ടി മോഹൻലാലും രജനീകാന്തും; ജയലറുടെ പ്രതീക്ഷ വാനോളം ഉയർത്തി സൂപ്പർതാര സംഘ ട്ടനം!
2009 ൽ ആണ് പ്രിയാമണി കന്നട ചിത്രത്തിൽ അഭിനയിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി മൂവി ആയിരുന്നു അത്. 2019 രാവണൻ എന്ന മണിരത്നം സിനിമയിലൂടെ പ്രിയാമണി ബോളിവുഡിലേക്ക് ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ബഹുഭാഷയിൽ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വൻ വിജയം ആയിരുന്നു.
മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരരാജാക്കൻമാരുടെ നായികയായി നടി എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റിലെ പ്രിയാമണിയുടെ വേഷം വളരെയധികം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറുഭാഷകളിൽ പ്രിയ മണി സജീവമാണ്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ഇവന്റ് ഓർഗനൈസർ ആയ മുസ്തഫ രാജിനെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. 2017 ഓഗസ്റ്റിൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് പ്രിയാ മണി.
മിനിസ്‌ക്രീനിലും താരം ഇപ്പോൾ സജീവ സന്നിധ്യമാണ്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവ് ആയി എത്തിയതോടെ ആണ് പ്രിയാമണി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇടിൽ കൂടുതൽ ജനപ്രിയ ആയി മാറിയത്.
സോഷ്യൽ മീഡിയിലും ഏറെ സജീവമായ പ്രിയാ മണി തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം താൻ ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രിയാമണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇള്ളവർക്കും നായകന്മാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താൻ ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും പ്രിയാമണി പറഞ്ഞിരുന്നു.
നായകന്മാരോട് അടുത്ത് ഇടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താൽപര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചു.ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്.
എന്നാൽ എന്റെ ഭർത്താവ് അങ്ങനെയല്ല ഓൺസ്‌ക്രീൻ കിസിങ്ങ് ഒക്കെ ഒഴിവാക്കും. എന്നാൽ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിൽ ഇരിക്കരുത് എന്നുമാണ് മുസ്തഫ പറഞ്ഞിരിക്കുന്നത് എന്നും പ്രിയാമണി വ്യക്തമാക്കിയത്.
വിവാഹ ശേഷം മൂന്നാം ദിനം ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും അക്കാര്യത്തിൽ എനിക്ക് പൂർണ്ണ പിന്തുണയാണ് നല്കുന്നത്. ആ പിന്തുണയില്ലെങ്കിൽ നിങ്ങളോട് സംസാരിക്കാൻ പോലും എനിക്ക് കഴിയില്ല.
ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യൻ സിനിമകൾ അവർക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം വീട്ടിലിരിക്കരുത് എന്നാണ് മുസ്തഫ എന്നോട് പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫയ്ക്ക് അറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു എന്നും പ്രിയാ മണി പറഞ്ഞിരുന്നു.