ചമയം സിനിമയിൽ നായകൻ ആകേണ്ടിയിരുന്നത് മോഹൻലാൽ ഒപ്പം തിലകനും, പക്ഷേ സംഭവിച്ചത് ഇങ്ങനെ

262

മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ആ ഹിറ്റ്മേക്കർ ഭരതൻ സംവിധാനം ചെയ്ത ‘ചമയം’ എന്ന ചിത്രം ഏവർക്കും ഓർമ്മ കാണും. വളരെ മനോഹരമായ ഒരു സിനിമ. മുരളിയും മനോജ് കെ ജയനും തകർത്തഭിനയിച്ച ചിത്രം. മികച്ച ഗാനങ്ങളാൽ സമ്പമായ സിനിമ ആയിരുന്നു ചമയം.

അതേ സമയം ചമയം സിനിമയുടെ തുടക്കസമയത്ത്, യഥാർത്ഥത്തിൽ എസ്തപ്പാൻ ആശാനായി മുരളിയും ആന്റോ ആയി മനോജ് കെ ജയനും ആയിരുന്നില്ല ആദ്യം ഭരതന്റെ മനസിൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെയും അഭിനയ കുലപതി തിലകനെയും ഒന്നിപ്പിച്ച് ചമയം ചെയ്യാം എന്നാണ് ഭരതൻ ആലോചിച്ചത്.

Advertisements

Also Read
മകൾ ഡോക്ടറാണ്; മകൻ നന്നായി പഠിച്ചിരുന്നതാണ്, മൊബൈൽ എല്ലാം നശിപ്പിച്ചു; നിയന്ത്രിക്കാൻ കഴിയുന്നില്ല; മനസുതുറന്ന് ബൈജു

മോഹൻലാലിനും തിലകനും തകർത്ത് അഭിനയിക്കാനുള്ള രംഗങ്ങൾ തിരക്കഥാകൃത്ത് ജോൺപോൾ ആവേശത്തോടെ എഴുതി. എന്നാൽ കഥ ഇഷ്ടമായെങ്കിലും മോഹൻലാലിനും തിലകനും അവരുടെ തിരക്ക് പ്രശ്നമായി. പലതവണ ശ്രമിച്ചിട്ടും ഇരുവരുടെയും ഡേറ്റ് ഒരുമിച്ച് കിട്ടിയില്ല.

ഒടുവിൽ നിരാശയോടെ ചിത്രം ഉപേക്ഷിക്കാം എന്നുപോലും ഭരതൻ ചിന്തിച്ചു. ഒടുവിൽ എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. മോഹൻലാലിന് പകരം മനോജ് കെ ജയനെയും തിലകന് പകരം മുരളിയെയും കൊണ്ടുവരിക.

അങ്ങനെ ചമയം രൂപപ്പെട്ടു. സിനിമ വലിയ സാമ്പത്തിക ലാഭം നേടി. ഒരു നല്ല സിനിമയെന്ന പേരുനേടിയെടുത്തു. മുരളിക്കും മനോജ് കെ ജയനും ഏറെ പ്രശംസ ലഭിച്ചു. അതേ സമയം മോഹൻലാൽ തിലകൻ കോമ്പിനേഷനിൽ ആിരുന്നു ചമയം സംഭവിച്ചിരുന്നതെങ്കിൽ അതൊരു ചരിത്രമായേനെ എന്നാണ് ആരാധകർ പറയുന്നത്.

Also Read
ലാലേട്ടനെ ചൂണ്ടി അതാരാണെന്ന് ചോദിച്ചപ്പോൾ മഞ്ജു ചേച്ചി എന്നായിരുന്നു മകൾ പറഞ്ഞത്; ഉരുകി ഇല്ലാതായ നിമിഷം പറഞ്ഞ് ശിവദ

Advertisement