വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങൾ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വർഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയിൽ എത്തിച്ചത്.
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്.
താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു.
സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ ആയിരുന്നു ടൊവിനോയുടെ ആദ്യസിനിമ. സഹനടനായി നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങൾ ചെയ്തുതുടങ്ങിയത്. മലയാള ത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി ആർഎസ് വിമൽ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.
ഈ ചിത്രത്തിലെ ക്യാരക്ടർ റോൾ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള കൂടുതൽ സിനിമകൾ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്സിക്കൻ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ടോവീനോ തോമസ് മാറി. മലയാളത്തിൽ മാത്രമല്ല തമിഴിലും നടന് ആരാധകരുണ്ട്.
അതേ സമയം നല്ല നടൻ എന്നതിൽ ഉപരി മികച്ച ഫാമിലി മാൻ കൂടിയാണ്. സിനിമ തിരക്കുകൾക്ക് ഇടയിലും കുടുംബത്തോട് ഒപ്പം സമയം ചെലവഴിക്കാറുണ്ട്. കൂടാതെ മിക്ക ആഘോഷങ്ങളും കുടുംബാംഗങ്ങൾക്കൊപ്പമാണ് നടൻ ആഘോഷിക്കാറുള്ളത്. ടൊവിനോയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
ഇവരുടെ കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് ടൊവിനോ സിനിമയിൽ ചുവട് വയ്ക്കുന്നത്. അന്ന് വീട്ടിൽ നിന്ന് പൂർണ്ണ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഭാര്യയും ടൊവിനോയ്ക്ക് ഒപ്പം നിന്നിരുന്നു. ഒട്ടുമിക്ക പൊതുവേദിയിലും ഭാര്യയും കുടുംബാംഗങ്ങളും നൽകിയ പിന്തുണയെ കുറിച്ച് താരം പറയാറുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ടൊവിനോയുടെ അഭിമുഖമാണ്. ലിപ് ലോക്ക് സീനുകളോടുള്ള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചാ്ണ താരം പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ടൊവീനോയുടെ തുറന്നു പറച്ചിൽ.
അഭിനയമാണെങ്കിൽ കുഴപ്പമില്ലെന്നാണ് ഭാര്യ പറഞ്ഞത്. അവൾ അന്ന് പറഞ്ഞത് ഗൈനക്കോളജിസ്റ്റ് പെൺകുട്ടിയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറഞ്ഞാൽ അവർക്ക് വർക്ക് നടക്കില്ല. അങ്ങനെ ചിന്തിക്കാൻ കഴിയുന്നയാൾ കൂടെയുണ്ടെന്നതാണ്. പതിനെട്ട് വർഷമായി അറിയാവുന്ന ആളുകളാണ് ഞങ്ങൾ എന്നാണ് ടൊവിനോ പറയുന്നത്.
സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അപ്പനോടും അമ്മയോടും പറഞ്ഞിരുന്നു സിനിമ ഡിമാൻഡ് ചെയ്യുന്ന എന്തും ചിലപ്പോൾ ചെയ്യും. അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാണ്ടാകരുതെന്ന്. അവർ പ്രിപ്പേഡ് ആയിരിക്കണം. ഇതെല്ലാം ഷൂട്ടിംഗ് ആണെന്നും ഇത്രയും ആളുകളുടെ ഇടയിൽ നിന്നാണ് ഇതെല്ലാം ഷൂട്ട് ചെയ്യുന്നതെന്നും മനസിലാക്കാനുളള വിവരമുള്ള ആളുകളാണ് തന്റെ വീട്ടുകാരെന്നും ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു.
മുൻപും ലിപ് ലോക്ക് രംഗങ്ങൾ അഭിനയിക്കുന്നതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുന്നത് മോശമായ കാര്യമായി തോന്നിയിട്ടില്ലെന്ന് നടൻ അന്ന് പറഞ്ഞത്. കപട സദാചാരബോധം ഉള്ളവരാണ് ഇതൊക്കെ വിമർശിക്കുന്നത് എന്നായിരുന്നു നടൻ പറഞ്ഞത്.
കള കണ്ടതിന് ശേഷം അമ്മ പറഞ്ഞ കമന്റിനെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്.കള എന്ന സിനിമ റിലീസായ ശേഷം തനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങൾക്ക് കണ്ടുകൊണ്ടിരിക്കാൻ കഴിയുന്നില്ല എന്നായിരുന്നു.
അപ്പോഴാണ് താൻ ആ പെർസ്പെക്ടീവ് ആലോചിക്കുന്നത്. ഇതൊക്കെ വെറും തോന്നിപ്പിക്കലുകൾ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാൻ ഞങ്ങൾക്കിഷ്ടമില്ലെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.