മനസ്സിനക്കരെ സിരലിലൽ നിന്ന് നായകനും നായികയും പിൻമാറി, കാരണം വെളിപ്പെടുത്തി വിഷ്ണുവും ആരതിയും സോജനും

405

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആരതി സോജൻ. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസ്സിനക്കരെ എന്നീ പരമ്ബരകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിന് ഇടയിലും ആരതിയ്ക്ക് ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ സീരിയൽ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരോട് സങ്കടവാർത്ത പങ്കുവെച്ച് കൊണ്ട് ആരതി എത്തിയിരിക്കുകയാണ്.

Advertisements

ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയതാണ് താരം ഇക്കാര്യം പറഞ്ഞത്. മനസ്സിനക്കരെ സീരിയലിൽ നിന്ന് ആരതി പിൻമാറി യിരിക്കുകയാണ്. പേഴ്സണൽ കാര്യങ്ങൾ കൊണ്ടാണ് മനസ്സിലക്കരെയിൽ നിന്ന് മാറിയതെന്നും എല്ലാവരും ഇനിയും പരമ്പര കാണണമെന്നും പിന്തുണക്കണമെന്നും താരം പറയുന്നുണ്ട്.

ആരതിയ്ക്ക് പകരം മറ്റൊരു താരം സീരിയലിൽ എത്തിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറിയത് എന്നാണ് ആരതി പറയുന്നത്. കുടുംബത്തിൽ ഞാൻ തന്നെ ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്. സീരിയലിൽ നിന്നും അവധി അധികം കിട്ടില്ല.

Also Read
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയ്ക്ക് എതി മോശം കമന്റ്; കിണ്ണംകാച്ചി മറുപടിയുമായി നടി മാലാ പാർവതി

അതുകൊണ്ട് സീരിയൽ പ്രവർത്തകരോട് ചോദിച്ച് സമ്മതം വാങ്ങിയ ശേഷമാണ് പിന്മാറിയത്. യാതൊരു പ്രശ്‌നവും ഇല്ല എന്ന് നടി പറയുന്നു. ഏറെ വേദനയോടെയാണ്് ആരാധകർ ഇത് കേട്ടത്. ചേച്ചി പോകരുതെന്നും ഇനി തങ്ങൾ സീരിയൽ കാണില്ലെന്നും ആരാധകർ പറയുന്നുണ്ട്.

എന്നാൽ എല്ലാവരും സീരിയൽ കാണണമെന്നും മനസ്സിനക്കരയെ ഇനിയും പിന്തുണയ്ക്കണമെന്നാണ് ആരതി പറയുന്നത്. താൻ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുമെന്നും പഴയത് പോലെ എല്ലാവർക്കും സന്ദേശങ്ങൾ അയക്കാമെന്നും താരം പറയുന്നു. പൂക്കാലം വരവായി എന്ന പരമ്പരയിൽ നിന്നാണ് ആരാതി മനസ്സിനക്കരെയിൽ എത്തിയത്. സപ്തതി എന്ന കഥാപാത്രത്തിൽ നിന്നാണ് കാവ്യ ആവുന്നത്.

ഏറെ പ്രതീക്ഷയോടെ ആയിരുന്നു ആരതി എത്തിയത്്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന വ്യത്യസ്തമാണ് കാവ്യ എന്നും തീർത്തും മോഡേണായ ഒരു പെൺകുട്ടിയാണ്. എന്റെ പതിവ് സാരി വേഷങ്ങളിൽ നിന്ന് മാറുകയാണ്, ഈ പരമ്പരയ്ക്കായി സമ്ബൂർണ്ണ മേക്കോവർ നടത്തേണ്ടി വന്നു. കാവ്യയായി എത്തുന്ന എന്നെ പ്രേക്ഷകർ സ്നേഹിക്കുമെന്ന് കരുതുന്നുവെന്നും ആരതി തുടക്കം സമയത്ത് പറഞ്ഞിരുന്നു.

അതേ സമയം ആരതി മാത്രമല്ല വിഷ്ണുവും സീരിയലിൽ നിന്ന് പിൻമാറിയിട്ടുണ്ട്. ലൈവിൽ എത്തിയാണ് ഇക്കാര്യം പറഞ്ഞത്. ജോലി ആവശ്യങ്ങൾക്ക് വേണ്ടിയാണ് മനസ്സിനക്കരെ എന്ന സീരിയലിൽ നിന്നും പിന്മാറുന്നത്. മറ്റ് യാതൊരു പ്രശ്‌നങ്ങളും ഇല്ല എന്നായിരുന്നു വിഷ്ണു പറഞ്ഞത്.

ആരതിയുടെ നായകനായിട്ടാണ് വിഷ്ണു അഭിനയിച്ചത്. രണ്ട് പേരും വ്യത്യസ്ത ലൈവ് വീഡിയോയിൽ എത്തിയാണ് പിന്മാറ്റത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ പറഞ്ഞ കാര്യം ഒന്ന് തന്നെയാണ്. പിന്മാറ്റത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങൾക്ക് തന്ന പിന്തുണ പുതിയ കാവ്യ ആദി ജോഡികൾക്ക് നൽകണം. സീരിയൽ തുടർന്നും കാണണം എന്നൊക്കെയാണ് ആരതിയും വിഷ്ണുവും പറയുന്നത്.

Also Read
ചക്കപ്പഴത്തിലെ മറ്റെല്ലാവരും പങ്കെടുത്തിട്ടും, സുമയുടെ വിവാഹത്തിൽ പൈങ്കിളി പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച് പ്രേക്ഷകർ : പ്രതികരണവുമായി ശ്രുതി രജനീകാന്ത്

ആരതിയ്ക്ക് പകരം പുതിയ കാവ്യ മനസ്സിനക്കരെ സീരിയലിൽ എത്തിയിട്ടുണ്ട്. മനസ്സിനക്കരയുടെ ഒറിജിനൽ ആയ കാവ്യാഞ്ജലിയിലെ കാവ്യയായി അഭിനയിച്ച വിദ്യശ്രീ ജയറാം ആണ് പുതിയ കാവ്യ. എന്നാൽ വിഷ്ണുവിന് പകരം പുതിയ ആൾ എത്തിയിട്ടില്ല. പുതിയ ആദിയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Advertisement