ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായികയായി പേരെടുത്ത താരമായിരുന്നു നടി ജോമോൾ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാത്തി എംടി ഹരിഹരൻ കൂട്ടുകെട്ട് ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്ന ക്ലസ്സിക് ഹിറ്റ് ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി ആണ് ജോമോളുടെ സിനിമയിലോക്ക് ഉള്ള അരങ്ങേറ്റം.
വടക്കൻ വീരഗാഥയെ തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി ജോമോൾ അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്നേഹത്തിലൂടെ നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെയ്ക്കുന്നത്.
എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ ആണ് ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹ ശേഷം സിനിമകളിൽ സജീവം ആല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ സജ്ജീവമാണ്.
2002 വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക ആയിരുന്നു. ഒരു വടക്കൻ വീരഗാഥയിലെ അനുഭവങ്ങളെ കിറിച്ച് പറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കാണുമ്പോൾ ചമ്മലാണ് തോന്നുന്നത്. നൊസ്റ്റാൾജിയ അല്ല തോന്നുന്നത്.
ഈ പടത്തിൽ ഞാൻ മാത്രമേ അഭിനയിച്ചിട്ടുള്ളൂ, ബാക്കിയെല്ലാവരും നാച്ചുറലായിരുന്നു. ഞാൻ മാത്രമാണ് ഒരുപാട് അഭിനയിച്ചത്. അതിലെ പാട്ടിൽ അഭിനയിച്ചതൊക്കെ ഓർമ്മയുണ്ട്. സുകുമാരിയമ്മയ്ക്ക് ഒപ്പമുള്ള രംഗങ്ങൾ ഓർത്തിരിക്കുന്നുണ്ട്.
വിനീതുമായി അടി കൂടിയതൊക്കെ ഓർമ്മയുണ്ട്. ഒരു സീൻ കഴിഞ്ഞാൽ അടുത്തത് ചെയ്യണമെങ്കിൽ ചോക്ലേറ്റ് വേണമെന്ന് പറയും. അപ്പോൾത്തന്നെ ചോക്ലേറ്റ് വരും. സിംപതിയുടെ പുറത്ത് എനിക്കൊരു കഷണം ചോക്ലേറ്റ് കിട്ടിയാലായി. വടക്കൻ വീരഗാഥയിൽ ഒരുപാട് കുട്ടികളുണ്ട്.
ചന്തുവിന്റെ ചെറുപ്പമായി ഞാനും ഉണ്ണിയാർച്ചയുടെ ചെറുപ്പമായി ജോമോളുമായിരുന്നു അഭിനയിച്ചത്. എന്താണ് സീൻ എന്നൊന്നും അറിയില്ലായിരുന്നു. അതിനിടയിലാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെ ന്നറിഞ്ഞത്.
താലികെട്ടിയാൽ ഭാര്യയാവും എന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നത്. ജോമോളായിരിക്കുമോ ആയുഷ്‌കാലം മുഴുവൻ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോർത്ത് പേടിച്ചിരുന്നു. താലികെട്ടില്ല ഇങ്ങനെ വെക്കുകയേ ഉള്ളൂയെന്ന് പറഞ്ഞിരുന്നു.