മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദും ഒരുക്കുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിഗ്ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം.
മാർച്ച് മൂന്നിന് ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. അതേ സമയം ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം ഹേയ് സിനാമികയും മാർച്ച് മൂന്നിന് തന്നെയാണ് തിയേറ്ററുകളിൽ എത്തുക. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് അച്ഛന്റെയും മകന്റെയും ചിത്രം ഒരേ ദിവസം റിലീസ് ചെയ്യുന്നത്.
പൊതുവെ ദുൽഖർ ചിത്രങ്ങൾക്ക് മമ്മൂട്ടി പ്രൊമോഷൻ ചെയ്യാറില്ല. എന്നാൽ കുറുപ്പ് എന്ന ദുൽഖർ ചിത്രത്തിനായി മമ്മൂട്ടി പ്രമോഷൻ നടത്തിയിരുന്നു. എന്നാൽ താൻ തന്നെ ഫോൺ അടിച്ചു മാറ്റി ചെയ്തതാണെന്ന് ദുൽഖർ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത് ട്രോളന്മാരും ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. ദുൽഖറിന്റെ പരാമർശത്തെ പറ്റി ചോദിച്ചപ്പോഴാണ് ഇക്കാര്യം മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഫോൺ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം ശരിയാണ്. പിന്നെ നമ്മൾ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു എന്നും മമ്മൂട്ടി പറയുന്നു.