മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയ്ക്ക് എതി മോശം കമന്റ്; കിണ്ണംകാച്ചി മറുപടിയുമായി നടി മാലാ പാർവതി

804

ബിഗ് ബി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 3 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.

മമ്മൂട്ടി അമൽ നീരദ് ചിത്രം എന്നതിൽ ഉപരി ആകാംക്ഷ ജനിപ്പിക്കുന്ന നിരവധി സംഗതികൾ ഈ ചിത്രത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സിനിമയുടെ കാസ്റ്റിംഗ് ആണ്. മമ്മൂട്ടിക്ക് ഒപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.

Advertisements

ബിഗ് ബിയെ പോലെ തന്നെ മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമായിരിക്കും ഭീഷ്മ പർവ്വം എന്നാണ് പുറത്ത് വരുന്ന സൂചനകൾ. സംവിധാ യകൻ അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടി മാലാ പാർവതിയുടെ പോസ്റ്റിന് ഒരു ആരാധകൻ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

Also Read
തന്റെ ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ഭാര്യയും അച്ഛനും പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ടൊവിനോ തോമസ്

ഭീഷ്മ പർവ്വത്തിന്റെ പോസ്റ്ററായിരുന്നു നടി പങ്കുവെച്ചത്. എട്ട് നിലയിൽ പൊട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്നായിരുന്നു കമന്റ്. ഇതിന് തക്കതായ മറുപടിയും നടി നൽകിയിട്ടുണ്ട്. നാളെ ഇവിടെ തന്നെ കാണണം പൊയ്ക്കളയരുത്. എന്നായിരുന്നു നടിയുടെ കമന്റ്. പിന്നീട് ചിത്രത്തെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

സിനിമയെ തകർക്കുന്ന താരത്തിലുളള ഇത്തരത്തിലുളള പ്രവർത്തികൾ ശരിയല്ലെന്നാണ് അധികം പേരും പറഞ്ഞത്.
ചിത്രത്തിൽ മൈക്കിൾ എന്ന കഥാപത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നഹത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്ക പ്പെട്ടിരുന്നു. മൈക്കിളിന്റെ മേക്കോവറിനെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .

ബിലാൽ പോലൊരു സിനിമയല്ല ഭീഷ്മയെന്നും മൈക്കിൾ മൈക്കിളാണെന്നും ബിലാലുമായി മൈക്കിളിന് ബന്ധമില്ലെന്നായിരുന്നു താരം പറഞ്ഞത്. മേക്ക് ഓവർ അല്ലെന്നും മേഡ് ഓവർ ആണെന്നുമായിരുന്നു മമ്മൂട്ടി ഗെറ്റപ്പിനെ കുറിച്ച് പറഞ്ഞത്.കോവിഡും ലോക്ക്ഡൗ ണുമായി പുറത്തിറങ്ങാൻ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്.

ആദ്യം ഞങ്ങൾ ബിലാൽ തന്നെയാണ് ആലോചിച്ചത്. പിന്നെ ബിലാലിന്റെ താടി വളർന്നു. എന്നാൽ പിന്നെ ബിലാൽ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കിൽ വേണ്ട ബിലാൽ താടിക്കാരൻ അല്ലല്ലോ എന്ന് അപ്പോൾ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും.

Also Read
ഇതിന് ഉത്തരവാദി തന്റെ ഭർത്താവ് ആണ്; നിറ വയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വച്ച് ആതിര മാധവ്

അതുകൊണ്ട് ഇവിടെ തന്നെ തീർക്കാൻ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാൽ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞിരുന്നു.കുടുംബ കഥയല്ല കുടുംബങ്ങളുടെ കഥയാണ് ഭീഷ്മ പർവ്വമെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

Advertisement