മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ രഞ്ജിത് പൃഥ്വിരാജിനേയും നവ്യ നായരേയും നായികാ നായകൻമാരാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു നന്ദനം. തമിഴ് നടൻ അരവിന്ദും ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
ഗുരുവായൂരിൽ വെച്ചായിരുന്നു നന്ദനത്തിന്റെ ചിത്രീകരണം. സിനിമയിൽ സാക്ഷാൽ കൃഷ്ണ ഭഗവാനായിട്ടാരുന്നു അരവിന്ദ് അഭിനയിച്ചത്. ഇപ്പോഴിതാ പത്തൊൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ അരവിന്ദ് വീണ്ടും ഗുരുവായൂരിലെത്തിയിരിക്കുകയാണ്.
പൃഥ്വിരാജും നവ്യ നായരും തകർത്തഭിനയിച്ച നന്ദനം എന്ന സിനിമയിലാണ് അരവിന്ദ് ശ്രീകൃഷ്ണന്റെ വേഷത്തിലെത്തിയത്. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അവസാന ഭാഗത്ത് ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ഗാനരംഗവും ഇപ്പോഴും പ്രേക്ഷകരുടെ മനസുകളിലുണ്ട്. ഇത്തവണ പിറന്നാൾ ദിനത്തിലെ നേർച്ച നിറവേറ്റാനായാണ് നടൻ അരവിന്ദ് ഗുരുവായൂരിലെത്തിയത്.
ഉത്സവ സമയമായതിനാൽ ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നന്ദനത്തിലെ കണ്ണനെ കണ്ടവർ തിരിച്ചറിയുകയും ചെയ്തു. കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി അമ്പലത്തിൽ പ്രവേശിച്ചപ്പോൾ ഉത്സവത്തിന്റെ ഭാഗമായുള്ള മേളം നടക്കുകയായിരുന്നു.
ഭഗവാനെ തൊഴുത് നടയിൽ കാണിക്കയർപ്പിച്ച് കുറച്ചു നേരം എഴുന്നെള്ളിപ്പ് നോക്കി നിന്നു. പത്മശ്രി പെരുവനം കുട്ടൻ മാരാരെ അരവിന്ദർ തൊഴുകുകയും ചെയ്തു തുടർന്ന് അരവിന്ദർ ക്ഷേത്രനടയിൽ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്.
നഗരസഭ കൗൺസിലർ കെപി ഉദയൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു. 2002ൽ പുറത്തിറങ്ങിയ നന്ദനത്തിന്റെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷകരുടെ പ്രിയ രംഗങ്ങൾ തന്നെയാണ്.