എന്റെ ആശയെ എന്നോട് ചേർത്തു വച്ച സർവ്വശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം; ഹൃദയസ്പർശിയായ കുറിപ്പുമായി മനോജ് കെ ജയൻ

179

സർഗം എന്ന എംടി ഹരിഹരൻ ടീമിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്. ഈ ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം മനോജ് കെ ജയന് ഉണ്ടാക്കി കൊടുത്ത പ്രശസ്തി ചില്ലറയായിരുന്നില്ല.

പിന്നീട് നായകനായും സഹനടനായും വില്ലനായും തെന്നിന്ത്യൻ സിനിമയിൽ മുഴുവൻ മനോജ് കെ ജയൻ നിറഞ്ഞു നിന്നു. നടി ഉർവ്വശിയെ മനോജ് കെ ജയൻ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം വേർപിരിഞ്ഞു. ്തിന് ശേഷമാണ് ആശയെ നടൻ വിവാഹം കഴിക്കുന്നത്.

Advertisements

ഇപ്പോഴിതാ ഭാര്യ ആശയ്ക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് മനേജ് കെ ജയൻ. പ്രിയതമയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ട് നടൻ തന്നെയാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആരാധകരുമായി പങ്കുവെച്ചത്. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് മനോജ് കെ ജയൻ വിവാഹ വാർഷികത്തെ കുറിച്ച് പങ്കുവെച്ചത്.

ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം നന്ദി ആഘോഷമില്ല പകരം പ്രാർത്ഥന മാത്രം. ലവ് യൂ ആശ എന്നുമാണ് മനോജ് കെ ജയൻ കുറിക്കുന്നത്. പിന്നാലെ താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം.

നടി ഉർവശിയുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷം 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകനുണ്ട്. ഉർവശിയിലുള്ള മകൾ കുഞ്ഞാറ്റയും മനോജ് കെ ജയന് ഒപ്പമാണുള്ളത്. ആശ തന്റെ ജീവിതത്തിലേക്ക് വന്നതോടെ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പലപ്പോഴും താരം തുറന്ന് സംസാരിച്ചിട്ടുണ്ട്.

യഥാർഥത്തിൽ താൻ നല്ലൊരു കുടുംബ നാഥനായത് ആശ വന്നതോടെ ആണ്. ജീവിക്കേണ്ടത് എങ്ങനെയാണെന്നും ഒരു ഭാര്യ എന്തായിരിക്കണം എങ്ങനെയാണ് ഭാര്യയെ നോക്കേണ്ടത്, തുടങ്ങി പല സന്ദർഭങ്ങളിലൂടെയായി ആശയാണ് എനിക്ക് ജീവിതം കാണിച്ച് തന്നത് എന്ന് തുടങ്ങി ആശയെ കുറിച്ച് മനോജ് കെ ജയൻ പലപ്പോഴും തുറന്്ന സംസാരിക്കാറുണ്ട്. തിരിച്ചും അങ്ങനെയാണ് നല്ലൊരു ഭർത്താവും അച്ഛനുമൊക്കെയാണ് മനോജെന്നും ആശയും പറഞ്ഞിട്ടുണ്ട്.

Advertisement