തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം തമിഴകത്തേക്ക് ചേക്കേറിയ നടി ഇപ്പോൾ തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുകയാണ് .
സ്‌റ്റൈൽ മന്നൻ രജനികാന്തിന് ഒപ്പം പേട്ടയിൽ അഭിനയിച്ച മാലവിക പിന്നീട് ദളപതി വിജയിയുടെ നായികയായി മാസ്റ്റർ എന്ന സിനിമയിൽ താരമെത്തി. മികച്ച പ്രകടനമാണ് നടി മാസ്റ്ററിൽ കാഴ്ച വെച്ചത്. ഇപ്പോൾ തന്റെ ആദ്യ ചിത്രമായ പട്ടം പോലെ പരാജയപ്പെട്ടത് വലിയ ആഘാതം ആയിരുന്നുവെന്ന് പറയുകയാണ് നടി മാളവിക.
Also Read
ആ സർജറി കഴിഞ്ഞ് 16ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്: താൻ പാടിയ സൂപ്പർഹിറ്റ് ഗാനത്തെ കുറിച്ച് ഗായി സുജാത
ബാക്കി എല്ലാ പരാജയങ്ങളിം പ്രൈവറ്റ് ആണെങ്കിൽ സിനിമയിലേതു പബ്ലിക്ക് ആണെന്നും അതു വലിയ അഘാതമുണ്ടാക്കുമെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ആണ് മാളവിക പറഞ്ഞത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ:
പട്ടം പോലെ എന്ന ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയായിരുന്നു. ദുൽഖറിന്റെ നായിക, അച്ഛനെ പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ പട്ടം പോലെയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി.
പക്ഷേ, സിനിമ തിയറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല. സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാടു പേർ ഒപ്പമുണ്ടാകും.
പക്ഷേ, പരാജയപ്പെടുമ്പോൾ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരു ക്കം പേരെ അറിയൂ. അതെല്ലാം പ്രൈവറ്റ് പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാൽ അതൊരു പബ്ലിക് പരാജയം ആണ്. ഒരുപാടു പേർ ചർച്ച ചെയ്യും.
മാനസികമായി വലിയ ആഘാതമുണ്ടാക്കും. സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല. വലിയ ആക്രമണം നടന്നു. മറ്റു സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകൾ വന്നു.
എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ മലയാളത്തിൽ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ. പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോൾ വിജയത്തെയും പരാജയത്തെയും നേരിടാൻ പഠിച്ചുവെന്നും മാളവിക പറയുന്നു.