സൂപ്പർ സംവിധായകനായ കമൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ നമ്മൾ എന്ന സിനമയിയൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഭാവന. നമ്മളിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കാർത്തികയെന്ന ഭാവനയുടെ തുടക്കം. നമ്മളിൽ സഹനായികയായാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ ഏറെ തിരക്കുള്ള നായികയായി ഭാവന മാറിയിരുന്നു.
മലയാളത്തിന് പുറമെ അന്യഭാഷയിലേക്കും പ്രവേശിച്ച താരം തെന്നിന്ത്യയിലെ സൂപ്പർനായികയായി മാറി. കന്നഡയിലും തെലുങ്കിലുമെല്ലാം ആരാധകരെ സ്വന്തമാക്കി മുന്നേറുകയായിരുന്നു താരം. വിവാഹത്തോടെ മലയാള സിനിമയോട് ബൈ പറയുകയായിരുന്നു ഭാവന.
കന്നഡ നിർമ്മാതാവായ നവീനായിരുന്നു ഭാവനയെ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭാവന അഭിനയിക്കുന്നതിന് എതിർപ്പുകളില്ലെന്നും വീട്ടിലിരുത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാവനയുടെ പുതിയ വിശേഷമാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ പുത്തൻ ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് ഭാവനയും നവീനും. താക്കോൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇവരുടെ ചിത്രം ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള യാത്രയിൽ ഇവർക്ക് കൂട്ടായി പുതിയ ബെൻസുണ്ടാവുമെന്നായിരുന്നു ആരാധകർ പറഞ്ഞത്.
നിരവധി പേരാണ് ഇവരുടെ നേട്ടത്തിന് ആശംസ അറിയിച്ചിട്ടുള്ളത്. അതേ സമയം ഇപ്പോഴും തെലുങ്കിലും കന്നഡയിലുമായി സജീവമാണ് താരം. ഇടയ്ക്ക് കേരളത്തിലേക്ക് എത്തിയതിന്റെ വിശേഷം പങ്കുവെച്ചും ഭാവന എത്തിയിരുന്നു.