വിവാദങ്ങൾക്ക് ഇടിയിലും തകർപ്പൻ ബിസിനസ് നടത്തി മേപ്പടിയാൻ; ഉണ്ണുമുകുന്ദന് മാത്രം ലഭിച്ച ലാഭം 4 കോടി

114

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി തിയ്യറ്ററുകളിൽ എത്തിയ പുതിയ ചിത്രമായിരുന്നു മേപ്പടിയാൻ. മികച്ച ചിത്രമെന്ന അഭിപ്രായം നേടിയെടുത്തെങ്കിലും ചിത്രത്തെ ചുറ്റി പറ്റി ചില വിവാദങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മേപ്പടിയാൻ മാറിയിറിക്കുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ എന്റർടെയ്‌ൻെമന്റ്‌സിന്റെ ബാനറിൽ താരം തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ബിസിനസ് തലത്തിൽ ആകെ നേടിയത് 9.02 കോടിയാണ്.

Advertisements

Also Read
ഒട്ടും കുറ്റബോധമില്ല, വേണമെങ്കിൽ ഈ പ്രായത്തിലും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കും: തുറന്നു പറഞ്ഞ് ശ്വേത മേനോൻ, കണ്ണുതള്ളി ആരാധകർ

നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിർമ്മാണക്കമ്പനി ആദ്യ നിർമാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്. ജനുവരി 14 ന് കേരളത്തിലെ പ്രദർശന ശാലകളിൽ റിലീസിനെത്തിയ മേപ്പടിയാൻ ഇതിനോടകം തീയേറ്റർ ഷെയറായി മാത്രം 2.4 കോടി കലക്ട് ചെയ്തുകഴിഞ്ഞു.

കോവിഡ് സി കാറ്റഗറിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിൽ ഇപ്പോഴും ചിത്രത്തിന്റെ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. കേരള ഗ്രോസ് കലക്ഷൻ 5.1 കോടിയാണ്. ജിസിസി കലക്ഷൻ ഗ്രോസ് 1.65 കോടിയും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഈയിനത്തിൽ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്.

Also Read
എങ്ങനെയും പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം, പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

സാറ്റ്ലൈറ്റ് ഒടിടി റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഒടിടി റൈറ്റ്സ് ആമസോൺ സ്വന്തമാക്കി. ഓഡിയോ റൈറ്റ്സ് ഇനത്തിൽ ലഭിച്ച 12 ലക്ഷം ഉൾപ്പെടെ മേപ്പടിയാൻ ആകെ സ്വന്തമാക്കിയത് 9.02 കോടി രൂപയാണ്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി അടക്കം മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയും.

കർശന കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പകുതിപേർക്ക് മാത്രമാണ് തിയറ്ററു കളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ഇത്രയും ഉയർന്ന ഷെയർ നേടാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. കോവിഡ് സി കാറ്റഗറിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിൽ ഇപ്പോഴും ചിത്രത്തിന്റെ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്.

Advertisement