എങ്ങനെയും പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം, പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

156

കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തിയ താരമാണ് നടി ഗായത്രി സുരേഷ്. മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന താരം കൂടിയാണ് ഗായത്രി. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിക്കുന്നത്.

ജമ്‌നാപ്യാരിക്ക് പിന്നാലെ ഒരുപിടി സിനിമകളിലൂടെ ചുരുങ്ങിയ സമയം കൊണ്ട്മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ.

Advertisements

ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ എസ്‌കേപ്പ് പ്രദർശനത്തിനൊരുങ്ങുകയാണ്. ജമ്നാപ്യാരി എന്ന ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് വള്ളിയും തെറ്റി പുള്ളിയും തെറ്റി, നിർണായകം, പ്രേമം എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. എന്നാൽ അതെല്ലാം ഫെയിൽ ആയി പോവുകയായിരുന്നു.

Also Read
സിനിമാ സെറ്റിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക്, ചിമ്പുവും നിധിയും വിവാഹിതരാകുന്നു, ഇരുവരും ഇപ്പോൾ ലിവിങ് ടുഗെദർ എന്നും റിപ്പോർട്ടുകൾ

അതേ സമയം അടുത്തിടെ ഉണ്ടായ ഒരു അപകടത്തിന്റെ പേരിൽവലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി ആർ സുരേഷ്. അതിന് പിന്നാലെ താരത്തിന്റെ പല തുറന്നു പറച്ചിലുകളും വിവാദം ആയിരുന്നു. താരത്തിന്റെ പല തുറന്നുപറച്ചിലുകളും ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ ഉയർന്നു.

പല വിവാദങ്ങൾക്ക് പിന്നാലെയും ഗായത്രി വിശദീകരണവുമായി ലൈവിൽ എത്താറുണ്ട്. താരത്തിന്റെ വിശദീകരണങ്ങളും പിന്നീട് വിവാദമായിരുന്നു. ട്രോളുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ഗായത്രി കത്തും നൽകിയിരുന്നു.

ഇപ്പോഴിതാ വീണ്ടും തനിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി താരം എത്തിയിരിക്കുന്ന ഓഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹത്തിന് പരിഹാര കർമ്മങ്ങൾ ചെയ്യാനായി ജ്യോത്സ്യനെ വിളിച്ചിരിക്കുകയാണ് ഗായത്രി.

ഹരി പത്തനാപുരം എന്ന ജ്യോൽസ്യനെയാണ് ഗായത്രി വിളിച്ചിരിക്കുന്നത്. എനിക്ക് പറഞ്ഞാൽ തീരാത്ത ഇഷ്ടമാണ് പ്രണവ് മോഹൻലാലിനോട് ഉള്ളത്. എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണം എന്ന് ഗായത്രി പറയുന്നു. എന്നാൽ ഈ ഓഡിയോ ഗായത്രി സുരേഷിന്റെ പേരിൽ മറ്റൊരു പെൺകുട്ടി ട്രോളിനായി വിളിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.

അതേ സമയം സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹൻലാലിനോട് മാത്രമാണെന്നായിരുന്നു നേരത്തെ ഗായത്രി സുരേഷ് പറഞ്ഞിരുന്നത്. ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളത്.

Also Read
റിയൽ ലൈഫിൽ വളരെ സെൻസിറ്റീവാണ് താൻ; തന്റെ സിനിമ കണ്ട ശേഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാൽ പിന്നെ : വൈറലായി കല്ല്യാണിയുടെ വാക്കുകൾ

പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ല പ്രണവ് എന്നെക്കാളും ഒരുപാട് മുകളിൽ നിൽക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലിൽ എത്തുമ്പോൾ അറിയണം എന്നായിരുന്നു ആഗ്രഹം. എനിക്കൊരു രാജകുമാരിയുടെ റോൾ ചെയ്യണം എന്നുണ്ട്.

സാധാ മിഡിൽ ക്ലാസ് പെൺകുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റിയൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചു പൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോൾ ചെയ്യണം എന്നുമുണ്ടെന്നും ഗായത്രി സുരേഷ് നേരത്തെ പറഞ്ഞിരുന്നു.

Advertisement