റേഡിയോ ജോക്കി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അവതാരക എന്നീ മേഖലകളില്‍ തുടങ്ങി അഭിനയരംഗത്തേക്ക് പതിയെ ചുവടുവച്ച താരമാണ് ദിവ്യ എം നായര്‍. ജിസ് ജോയിയുടെ ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങുന്നത്.
കുഞ്ചക്കോ ബോബൻ നായകനായ ഭീമന്റെ വഴിയെന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഇപ്പോൾ പ്രേക്ഷകരടെ മനസില്‍ ഇടം നേടിയിര ക്കുകയാണ് ദിവ്യ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഴു ആണ് ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.പതിനഞ്ച് വയസു മുതല്‍ ആങ്കറിംഗ് ചെയ്യുന്നുണ്ടെന്ന് ദിവ്യ പറയുന്നു. ദിവ്യയ്ക്ക് ആദ്യം ക്ഷണം ലഭിക്കുന്നത് റേഡിയോയിലാണ്. ആറുവര്‍ഷം റേഡിയോയില്‍ ജോലി ചെയ്തതിന് ശേഷമാണ് അവിടെ നിന്ന് ഇറങ്ങുന്നത്.
ഇനി എന്തെന്ന ചോദ്യം വന്നപ്പോഴാണ് ഡബ്ബിംഗിലേക്ക് തിരിയുന്നത്. അങ്ങനെയാണ് ഡബ്ബിംഗും അവതരണവും പരസ്യങ്ങളും ചെയ്യാന്‍ തുടങ്ങുന്നത്. ചെമ്പന്‍ വിനോദ് ആണ് ദിവ്യയെ ഭീമന്റെ വഴിയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അങ്ങനെയാണ് കൗണ്‍സിലര്‍ റീത്തയാകാന് തീരുമാനിക്കുന്നത്. ഏകദേശം 45 ദിവസം നീണ്ട ഷൂട്ട് താന്‍ ഒരുപാട് ആസ്വദിച്ചുവെന്ന് അവര്‍ പറയുന്നു.
Also Read
വാൽസല്യം സിനിമയിൽ മമ്മൂട്ടി ആഭിനയിച്ചത് ഒരു പാവം പെൺകുട്ടിയുടെ കല്യാണം നടത്താൻ, ആ കഥ ഇങ്ങനെ
സെല്‍ഫ് മെയ്ഡായ സ്ത്രീയാണ് റീത്ത. അ ടി ക്കേണ്ടവനെ അ ടി ക്കാനും ചീ ത്ത പറയേണ്ടവനെ ചീത്ത പറയാനും നല്ല സുഹൃത്തുക്കളുടെ കൂടെയിരുന്ന് മദ്യപിക്കാനും അവര്‍ക്ക് ഒരു മടിയുമില്ല. തന്റെ വ്യക്തിത്വവും ഏറെക്കുറെ അതുപോലെയാണ്. നോ പറയേണ്ടിടത് നോ പറഞ്ഞു തന്നെയാണ് ജീവിക്കുന്നത്.
റീത്തയെപ്പോലെ താനും ആരെയും ആശ്രയിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്നയാളാണ്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, ആണ്‍കുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല.
മ ദ്യ പി ക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു. കേരളത്തില്‍ മാത്രമേ ഇത്രയും അധികം പ്രശ്നമുള്ളൂ. പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ കാണുന്നതാണ്, അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല.
അതേസമയം നമ്മുടെ നാട്ടില്‍ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി നോക്കിയാല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്ക് ആരുടെയും തുറിച്ചുനോട്ടമില്ലാതെ പോകാന്‍ പറ്റിയ ഒരു പബ് ഇല്ല. നമ്മുടെ വീട്ടുകാര്‍ ഇതൊന്നും അംഗീകരിക്കില്ല. തനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മ ദ്യ പി ക്കാറുണ്ട്.
സിനിമയില്‍ യഥാര്‍ത്ഥ്യമെന്നോണം അത് തുറന്നുകാണിച്ചു. അത്രയേ ഉള്ളു. രണ്ടെണ്ണം അടിക്കും എന്ന തുറന്ന് പറയുന്നത് തെറ്റല്ല. താന്‍ മദ്യ പി ക്കാ റി ല്ല. എന്നുകരുതി മ ദ്യ പി ക്കു ന്ന ത് തെറ്റാണെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തമാണ് എന്നും ദിവ്യ പറയുന്നു.