എനിക്കെന്റെ ഭർത്താവിനെ മാത്രം അത് ബോധിപ്പിച്ചാൽ മതി, നാട്ടുകാരെ മുഴുവൻ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല; തുറന്നടിച്ച് നടി പ്രിയാമണി

116

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു.
വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാള സിനിമയിലേക്ക് എത്തയത്.

തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകൾ ചെയ്തിട്ടുള്ള പ്രിയാമണി ‘ചെന്നൈ എക്സ്പ്രെസ്സി’ലൂടെ ബോളിവുഡിലേക്കും എത്തിയിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം നേടയിട്ടുണ്ട്. പരുത്തി വീരൻ എന്ന സിനിമയിലൂടെയാണ് പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയത്. മലയാള ത്തിലും സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളിൽ നടി അഭിനയിച്ചു.

Advertisements

തിരക്കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ് പോലുളള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് പ്രിയാമണി അവതരിപ്പിച്ചത്. ഇന്ത്യയാകെ ചർച്ചയായ ഫാമിലിമാൻ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു.

Also Read
ഒട്ടും കുറ്റബോധമില്ല, വേണമെങ്കിൽ ഈ പ്രായത്തിലും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കും: തുറന്നു പറഞ്ഞ് ശ്വേത മേനോൻ, കണ്ണുതള്ളി ആരാധകർ

അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. തുടർന്ന് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർതാര ചിത്രങ്ങളിലും പ്രിയാമണി എത്തി.

സിനിമകൾക്ക് പുറമെ വെബ് സീരിസ് രംഗത്തും സജീവമാണ് പ്രിയാമണി. ഫാമിലി മാൻ സീസൺ 2, നരപ്പ എന്നിവ ആണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നടിയുടെ പുതിയ സിനിമകൾ വരുന്നുണ്ട്. 2017ൽ ആണ് മുസ്തഫ എന്ന ബിസിനസുകാരനെ പ്രിയാ മണി വിവാഹം ചെയ്തത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് പ്രിയാമണി നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയാകെ ചർച്ചയായ സീരിസായിരുന്നു ഫാമിലിമാൻ. സീരിസിൽ സുചിത്ര എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്. ഭാമ കലപം ആണ് പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്ന പ്രിയാമണിയുടെ സിനിമ.

Also Read
എങ്ങനെയും പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം, പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

അനുപമ എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ അനുപമ എന്ന കഥാപാത്രവുമായി തനിക്ക് ഒരു സാദൃശ്യമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി. പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.

അനുപമയെ പോലെയല്ല ഞാൻ. എനിക്ക് പാചകം അറിയില്ല. എന്റെ ഭർത്താവ് പാചകം ചെയ്യുകയും ഞാൻ കഴിക്കുകയും ചെയ്യും. എന്റെ ജീവിതത്തോട് ചേർന്നിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഞാനായിരിക്കാൻ ആഗ്രഹിക്കുന്നു. വീടിനോട് ചേർന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോൾ മാത്രമാണ് പുറത്ത് പോവുന്നത്.

അനുപമയെപ്പോലെയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. വിവാദങ്ങളെ കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാൽ എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കിൽ നാളെ അത് കെട്ടടങ്ങും. എല്ലാത്തിനുമൊടുവിൽ സത്യം പുറത്ത് വരും.

എനിക്കെന്റെ കുടുംബത്തേയും ഭർത്താവിനെയും മാത്രം ബോധിപ്പിച്ചാൽ മതി. ലോകത്തെ മുഴുവൻ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങൾ അനാവശ്യമാണെന്ന് തോന്നിയാൽ ഞാൻ പിന്നെ മൈൻഡ് ചെയ്യാറില്ല പ്രിയാമണി പറയുന്നു.

Also Read
ദിലീപ് സാർ ഇതാ ഈ അവാർഡ് നിങ്ങൾക്ക് വേണ്ടിയാണ്; നടൻ സൂര്യ പറഞ്ഞത് ഇങ്ങനെ

യുവതാരങ്ങൾ അണിനിരന്ന പതിനെട്ടാം പടിയിൽ ഗസ്റ്റ് അപ്പിയറൻസിൽ പ്രിയാമണി എത്തിയിരുന്നു. കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നിന്നും പ്രിയാമണി വിട്ടുനിൽക്കുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നരപ്പയാണ് പ്രിയാമണിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത അസുരന്റെ തെലുങ്ക് റീമേക്കായിരുന്നു നരപ്പ. അസുരനിൽ നടി മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നരപ്പയിൽ പ്രിയാമണി അവതരിപ്പിച്ചത്. വെങ്കിടേഷായിരുന്നു ചിത്രത്തിൽ നായകൻ ആയി എത്തിയത്.

Advertisement