ഒട്ടും കുറ്റബോധമില്ല, വേണമെങ്കിൽ ഈ പ്രായത്തിലും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കും: തുറന്നു പറഞ്ഞ് ശ്വേത മേനോൻ, കണ്ണുതള്ളി ആരാധകർ

770

നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് ശ്വേത മേനോൻ. അഭിനയത്തിന് പുറമെ പാട്ടിലും കഴിവ് തെളിയിച്ചിരുന്നു താരം. ഡബ്ബിംഗിലൂടെയായും കഴിവ് തെളിയിച്ചിരുന്നു.

കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തുമൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുള്ള നടിയാണ് ശ്വേത മേനോൻ. ചെറുതും വലുതുമായി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്വേത വിവാദങ്ങളെ പേടിച്ച് നിൽക്കാറില്ല.

Advertisements

കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നൽകിയും ശ്വേത വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അതേപോലെ തന്നെ കാമസൂത്രയിൽ അഭിനയിച്ചതിനെക്കുറിച്ചും ആളുകൾ പറയുന്നത് കേൾക്കാറുണ്ടെന്ന് താരം കൗമുദിയുമായുള്ള അഭിമുഖത്തിൽ പറയുന്നു.

ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്. അതേക്കുറി ച്ചൊന്നും താൻ ചിന്തിക്കാറില്ലെന്നും ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Also Read
46 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം, നടി സുചിത്രയുടെ ഈ കിടു ലുക്കിന്റെ രഹസ്യം

ഈ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും. കാരണം എന്റെ ജോലി യാണിത്. 6 മാസത്തിലൊരിക്കലായി സോഷ്യൽ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാർത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേൾക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല.

ചോദിക്കാത്തതിനാൽ അതേക്കുറിച്ച് ഞാൻ അ്ധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതിൽ താൽപര്യമില്ല. സോഷ്യൽ മീഡിയയിൽ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയുമെന്നും ശ്വേത പറഞ്ഞിരുന്നു.

അതേ സമയം മകൾ സബൈനയെ വളർത്തുന്ന രീതിയെ കുറിച്ചും ശ്വേത സൂചിപ്പിച്ചിരുന്നു. ആൺകുട്ടിയെ പോലെയാണ് മകൾ വളർന്നു വരുന്നത്. പക്ഷേ താനൊരു പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓർമ്മപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ. നീ പെണ്ണാണ് ഇതുപോലെ നിൽക്കണം, അതുപോലെ നിൽക്കണം, എന്ന് ഞങ്ങളുടെ കുടുംബത്തിൽ ആരും പറയാറില്ല.

Also Read
‘ഗർഭിണി’യായി അച്ഛനൊപ്പം നിൽക്കുന്ന ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ ; ഇങ്ങനെ ഞെട്ടിയ്ക്കല്ലേ എന്ന് ആരാധകർ

സബൈന ആദ്യം നല്ല വ്യക്തി ആവട്ടെ. അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഇപ്പോൾ നാലാം ക്ലാസിലാണ് പഠിക്കുന്ന മകൾ കുറച്ച് പഠിപ്പിസ്റ്റ് ആണെന്ന് കൂടി ശ്വേത പറയുന്നു.

Advertisement