മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ബിഗ്‌ബോസിന്റെ മലയാളം പതിപ്പും വൈകാതെ തന്നെ എത്തുകയായിരുന്നു. മലയാളം ബിഗ്‌ബോസ് മൂന്നു സീസണുകൾ ഇതിനോടകം കഴിഞ്ഞിരിക്കുകയാണ്.
ഇപ്പോൾ മലയാളം ടെലിവിഷൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ആരംഭിക്കാൻ പോവുകയാണ്. കഴിഞ്ഞ സീസൺ ഉണ്ടാക്കിയ തരംഗത്തിലൂടെ വലിയ ആരാധക പിൻബലം നേടാൻ ഈ റിയാലിറ്റി ഷോയ്ക്ക് സാധിച്ചിരുന്നു.
അതുകൊണ്ടു തന്നെ പുതിയ സീസൺ എത്തുമ്പോൾ വലിയ വലിയ പ്രതീക്ഷകളും ആരാധകർ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുതിയ ലോഗോ പുറത്തിറങ്ങിയത് മുതൽ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രവചനങ്ങളാണ് സോഷ്യൽ മീഡിയ നടക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് നിരൂപകയായ രേവതി ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് നാലിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക ആണ്.
ഇത്തവണ എവിടെ വെച്ചായിരിക്കും ഷോ നടക്കുക എന്നത് മുതൽ ഇതുവരെ വന്ന മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകളും പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലെ ബിഗ് ബോസും ചെന്നൈയിൽ വെച്ചാണ് നടത്തിയത്. എന്നാൽ ഇത്തവണ മുംബൈ ഫിലിം സിറ്റിയിൽ ആയിരിക്കുമെന്നാണ് അറിയുന്നത്. നിലവിൽ ബിഗ് ബോസ് മറാത്തി, ഹിന്ദി എന്നിവയുടെ രണ്ട് സെറ്റുകളാണ് അവിടെ ഉള്ളത്.
മറാത്തിയുടെ സെറ്റ് മലയാളം ബിഗ് ബോസിന് വേണ്ടി ഒരുക്കാനായിരിക്കും സാധ്യത. അതുപോലെ മാർച്ച് ഇരുപത്തിയേഴ് ഞായറാഴ്ച തന്നെ ബിഗ് ബോസ് തുടങ്ങിയേക്കും എന്നാണ് തൊണ്ണൂറ് ശതമാനം ചാൻസെന്നും രേവതി പറയുന്നു. മത്സരാർഥികളെ കുറിച്ച് പറയുകയാണെങ്കിൽ ചാനൽ ഫേസ് ഉള്ള താരങ്ങളായിരിക്കും കൂടുതലായി ഉണ്ടാവുക. പ്രെഡിക്ഷൻ ലിസ്റ്റിലുള്ള ചില താരങ്ങൾ ഇവരാണ്.
വാനമ്പോടി സീരിയലിലെ സൂപ്പർ വില്ലത്തി ആയി അഭിനയിച്ച സുചിത്ര നായർ ആണ് പ്രെഡിക്ഷൻ ലിസ്റ്റിലെ ഒന്നാമത്തെ ആൾ. രണ്ടാമത് അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണനാണ്. ഇവരുടെ പേരും പ്രവചനങ്ങളിൽ ഉണ്ടെങ്കിലും കൃത്യത വന്നിട്ടില്ല. പിന്നെ ഏറ്റവും കൂടുതലായി പറയപെടുന്ന ആൾ അമ്മ സീരിയലിലെ ശ്രീകല ആണ്.
കുങ്കുമപൂവിലെ വില്ലത്തി വേഷം ചെയ്ത അശ്വതിയുടെ പേരും പറയുന്നുണ്ട്. ബിഗ് ബോസ് നിരൂപണങ്ങൾ പറഞ്ഞ നടി അശ്വതി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ സീസണിൽ നടിയും ഉണ്ടാവാൻ സാധ്യത ഉണ്ടെന്നാണ് പ്രെഡിക്ഷൻ. പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയ ലക്ക്ജിത്ത് സൈനി ആണ് പുരുഷ താരങ്ങളിൽ ഉള്ള നടൻ.
വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് സീരിയലിൽ നിന്ന് ലക്കി പിന്മാറിയതെന്നാണ് പറയുന്നത്. അത് ബിഗ് ബോസിന് വേണ്ടിയാണോന്ന് കണ്ടറിയേണ്ടി വരും. അതേ സമയം പാടാത്ത പൈങ്കിളിയിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്ന നവീൻ അറയ്ക്കലിന്റെ പേരും കേൾക്കുന്നുണ്ട്. അനീഷ് രവിയാണ് മറ്റൊരാൾ.
ഷാനവാസ് ഷാനുവും ബിഗ് ബോസിലേക്ക് വരുന്നതായി സൂചനകളുണ്ട്. മിസിസ് ഹിറ്റ്ലർ എന്ന സീരിയലിൽ നിന്നും പിന്മാറി സീത 2 എന്ന സീരിയലുമായി താരം വരാൻ പോവുകയാണെന്നാണ് അറിയുന്നത്. എന്നാൽ അതിന് മുൻപ് ബിഗ് ബോസിലേക്ക് എത്താനും സാധ്യതയുണ്ട്. ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയായ റിന്റോ റോണിയുടെ പേരുകളും കേൾക്കുന്നുണ്ട്.
മനസിനക്കരെ സീരിയലിലെ കേന്ദ്രകഥാപാത്രം ചെയ്തിരുന്ന വിഷ്ണു നായരും ആരതി സോജനും ഒരുമിച്ച് പിന്മാറിയിരുന്നു. വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞെങ്കിലും ഇവരും ബിഗ് ബോസിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാവാം എന്നാണ് റിപ്പോർട്ട്.