സീരിയിൽ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയതാരമാണ് നടി നന്ദന ആനന്ദ്. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റായ ഭ്രമണം എന്ന സീരിയലിലെ നിതയായി വന്ന് കെയ്യടി നേടി പിന്നീ് സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു നന്ദന ആനന്ദ്. മാരത്തോൺ എന്ന സിനിമയിലാണ് നന്ദന അഭിനയിച്ചത്. ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലും താരം വേഷമിട്ടിട്ടുണ്ട്.
അതേ സമയം രണ്ട് സീരിയലുകളിലാണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്. അതിനിടയിൽ തന്നെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും തന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നന്ദനാ ആനന്ദിന്റെ വാക്കുകൾ ഇങ്ങനെ:
ഇതുവരെ രണ്ട് മലയാളം സീരിയലുകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റിലെ ചെമ്പട്ടും, മഴവിൽ മനോരമയിലെ ഭ്രമണവും. ഇത് കഴിഞ്ഞ് ഒന്നര വർഷത്തോളം ഞാൻ ഒരു ബ്രേക്കെടുത്തു. സിനിമയിലേക്ക് ഉള്ള എൻട്രിക്ക് വേണ്ടിയാണ് ആ ബ്രേക്ക്.
എല്ലാവരും ഒരുപടി മുകളിലേക്കാണല്ലോ ആഗ്രഹിക്കുന്നത്. അതുപോലെ ഞാനും എങ്ങനെയെങ്കിലും അഭിനയിക്കണമെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. അതിനിടെയാണ് മാരത്തോൺ സിനിമയുടെ കാസ്റ്റിങ് കോൾ കണ്ട് ഓഡിഷന് പോവുന്നതും സിനിമയിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും നന്ദന പറയുന്നു. പാലക്കാട് മനയിലായിരുന്നു ഓഡിഷൻ.
ഒരു സീൻ അഭിനയിക്കാനാണ് അവിടുന്ന് പറഞ്ഞത്. കാമുകനെ നോക്കി കണ്ണുകൾ കൊണ്ട് എക്സ്പ്രഷൻ ഇടുന്നൊരു സീനായിരുന്നു. അത് ചെയ്തതോടെയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ശിവ ഹരിഹരനാണ് ചിത്രത്തിലെ നായകൻ നന്ദന പറഞ്ഞു.
ഡൽഹിയിൽ പഠിച്ച് വളർന്നതിനാൽ തന്നെ മലയാളം സംസാരിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് തന്നെ ഡബ്ബിങ് ചെയ്യേണ്ട ആവശ്യമുണ്ടായില്ലെന്നും നന്ദന കൂട്ടിച്ചേർത്തു. അതേ സമയം കുടുംബത്തോടൊപ്പം നന്ദന ഡൽഹിയിൽ സെറ്റിൽഡാണ്. അച്ഛനും അമ്മയും സഹോദരിയുമാണ് താരത്തിന്റെ വീട്ടിലുള്ളത്.
ഏഴ് വർഷമായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സീരിയലിലേക്ക് ഓഡിഷൻ വഴി അവസരം കിട്ടുന്നത്. ഭ്രമണം സീരിയലിലെ പ്രകടനത്തിന് പുരസ്‌കാരവും ലഭിച്ചിരുന്നു.
ഭ്രമണം കഴിഞ്ഞപ്പോൾ ഹയർ സെക്കൻഡറി ബോർഡ് എക്സാം ആയെന്നും, അപ്പോളാണ് അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തതെന്നും താരം പറയുന്നു.
ആ സമയങ്ങളിൽ സീരിയലിൽ നിന്ന് മാറി സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ പട്ടാമ്പിയിൽ ബിരുദ വിദ്യാർഥിയാണ് നന്ദന. ഭ്രമണം പരമ്പരയ്ക്ക് ശേഷം നിരവധി ഓഫറുകൾ വന്നിരുന്നതായും, സീരിയൽ ചെയ്താൽ സിനിമ കിട്ടില്ലെന്നൊരു തോന്നൽ ഉണ്ടായതിനാലാണ് അവ വേണ്ടെന്ന് വച്ചതെന്നും നന്ദന പറഞ്ഞു.
സീരിയലിൽ നിന്നും മാറിയെന്ന് കരുതി കുറ്റബോധം തോന്നുന്നില്ലെന്നും താരം വെളിപ്പെടുത്തി. അമ്മയും അച്ഛനും ഇടയ്ക്കൊക്കെ പറയും, മലയാളം അല്ലെങ്കിൽ തമിഴ് എങ്കിലും ചെയ്യൂ എന്ന്. അച്ഛൻ എനിക്കു വേണ്ടി ജോലി കളഞ്ഞ ആളാണ്. പുതിയ ചിത്രത്തിന്റെ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും സിനിമാ ലോകത്ത് സജീവമാകാൻ സാധിക്കും എന്ന വിശ്വാസമുണ്ടെന്നും നന്ദന പറയുന്നു.
എന്റെ കരിയറിന് വേണ്ടി അദ്ദേഹം അത്രയും ത്യാഗം ചെയ്തു. അതിനാൽ നല്ലൊരു കരിയറിലെത്തി എനിക്കത് തിരിച്ച് കൊടുക്കണമെന്നുണ്ടെന്നും നന്ദന പറയുന്നു.