കാമുകനെ വെളിപ്പെടുത്തി സ്വാസിക, സന്തോഷവാർത്ത അറിയിച്ച് താരം: ആശംസ അറിയിച്ചും സങ്കടപ്പെട്ടും ആരാധകർ

2419

മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയം രംഗത്തെത്തിയ താരം പിന്നീട് മലയാളത്തിലെ പ്രിയ നടിയായി മാറുകയായിരുന്നു.

ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. സൂപ്പർഹിറ്റ് സീരിയലായിരുന്ന സീത എന്ന പരമ്പരയിൽ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. സീതയിൽ അഭിനയിച്ചതിന് ശേഷമായാണ് സ്വാസികയെത്തേടി മുൻനിര സിനിമാ പ്രവർത്തകരും എത്തിയത്.

Advertisements

അടുത്തിടെ സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു സ്വാസികയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ വൈറലാക്കാരുണ്ട്. അടുത്തകാലത്ത് ഒക്കെ താൻ ലോക് ഡൗണിൽ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു.

സ്വാസികയുടെ ഫോട്ടോ ഷൂട്ടുകൽക്കും ഡാൻസ് വീഡിയോകൾക്കും ഒക്കെ സോഷ്യൽ മീഡിയ ആരാധകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേ സമയം സ്വാസിക വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താരം തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സിനിമ നടനും തിരക്കഥാകൃത്തുമായ ബദരീനാഥ് കൃഷ്ണനാണ് താരത്തിന്റെ വരൻ. ബദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

നിരവധി പേരാണ് സ്വാസികക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. അതേ പോലെ പ്രിയതാരം വിവാഹിതയാകുന്നതറിഞ്ഞ് സങ്കടപ്പെടുന്ന ആരാധകരും ഉണ്ട്. അതേ സമയം നേരത്തെ സ്വാലികയേയും ഉണ്ണി മുകുന്ദനേയും ചേർത്ത് ചില ഗോസിപ്പുകൾ ഇറങ്ങിയിരുന്നു.

ഉണ്ണി മുകുന്ദന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയിരുന്നു. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചത്. ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉണ്ണി മുകുന്ദനെ താൻ നേരിട്ട് വിളിച്ചിരുന്നുവെന്നും ഇതേക്കുറിച്ച് കേട്ടപ്പോൾ അദ്ദേഹവും ചിരിക്കുക ആയിരുന്നു എന്നു മായിരുന്നു സ്വാസിക പറഞ്ഞത്.

Advertisement