മമ്മൂട്ടിയും ദിലീപും വീണ്ടും ഒന്നിച്ചെത്തുന്നു; വമ്പൻ മൾട്ടിസ്റ്റാർ ചിത്രം ഒരുങ്ങുന്നതായി സൂചന

99

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുക്കെട്ടിൽ രാജാധിരാജ, മാസ്റ്റർപീസ് എന്നീ സൂപ്പർ ചിത്രങ്ങൾക്ക് ശേഷം പിറന്ന സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഷൈലോക്ക്. കഴിഞ്ഞ ജനുവരിയിലെത്തിയ ചിത്രം തിയറ്ററുകളും ബോക്സോഫീസിലുമെല്ലാം വലിയ വിജയം നേടിയിരുന്നു.

ഇതേ കൂട്ടുക്കെട്ടിൽ മറ്റൊരു സിനിമ കൂടി വരികയാണെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. േൈഷേലാക്കിന് ശേഷം സൂപ്പർതാരങ്ങളെ അണിനിരത്തി പുത്തൻ സിനിമ വരുന്നുവെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Advertisements

അജയ് വാസുദേവ് സംവിധാനം ചെയ്യുമ്പോൾ ബിബിൻ മോഹൻ, അനീഷ് ഹമീദ്, രചന നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ദിലീപും നായക വേഷത്തിൽ എത്തുന്നുവെന്ന വിവരമാണ് വരുന്നത്.
സിനിമയെ കുറിച്ച് ഇനിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേഘം, രാക്ഷസരാജാവ്, കളിയൂഞ്ഞാൽ, എന്നീ സിനിമകളിൽ ദിലീപും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2013 ൽ പുറത്തിറങ്ങിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഈ ഹിറ്റ് കോംബോ ഒന്നിച്ചത്.

നിലവിൽ ആസിഫ് അലിയ്ക്കൊപ്പമുള്ള സിനിമയുടെ തിരക്കുകളിലാണ് അജയ് വാസുദേവ്. ഇതിന് ശേഷം പൊളിറ്റിക്കൽ ത്രില്ലറായിട്ടും മറ്റൊരു സിനിമ ഒരുങ്ങുന്നുണ്ട്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, നിത പിള്ള, അശോകൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement