ഇതാണ് എന്റെ പ്രിയസഖി, കാമുകിക്ക് ഒപ്പമുള്ള ചിത്രവുമായി ചെമ്പരത്തി താരം സ്‌റ്റൈബിൻ, ഷോക്കായി പോയെന്ന് ആരാധകർ

141

സൂപ്പർഹിറ്റ് സീരിയലുകൾ മാത്രം സമ്മാനിക്കിന്ന സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ ചെമ്പരത്തി മലയാളി മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ്. അഖിലാണ്ഡേശ്വരി എന്ന വീട്ടമ്മയണ് സീരിയലിലെ പ്രധാന കഥാപാത്രം.

ഇവരുടെ മക്കളുടെ കഥയാണ് സീരിയൽ പറയുന്നത്. സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനായി അഭിനയിക്കുന്നത് സ്‌റ്റൈബിൻ ആണ്. ആനന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്.

Advertisements

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സ്‌റ്റൈബിൻ. നീർമാതളം എന്ന സീരിയലിൽ ആണ് സ്റ്റെബിൻ ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു താരം ആ സീരിയലിൽ അവതരിപ്പിച്ചത്. താരത്തിൻറെ രണ്ടാമത്തെ സീരിയൽ ആണ് ചെമ്പരത്തി.

ഒരു ഇന്റീരിയർ ഡിസൈനർ കൂടിയാണ് താരം. സ്വന്തമായി ഒരു ഇന്റീരിയർ ഡിസൈൻ സ്ഥാപനം കൂടി ഉണ്ട് താരത്തിന്. ഇതിനിടയിലാണ് സീരിയൽ മേഖലയിൽ എത്തുന്നതും അവിടെ സജീവമാകുന്നതും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ ഏറ്റവും പുതിയ സീരിയൽ വിശേഷങ്ങളും ജീവിത വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. തന്റെ പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.

പ്രിയസഖി എന്ന അടിക്കുറിപ്പ് ചേർത്താണ് താരം ചിത്രം പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. എന്നാണ് പെൺകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisement