സിനിമാ അഭിനയരംഗത്തേക്കുള്ള രണ്ട് വരവുകളിലൂടെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള നായകൻമാർക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ്.
രണ്ടാം വരവിൽ മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാന്നിധ്യം മഞ്ജു അറിയിച്ചു കഴിഞ്ഞു. നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
അതേ സമയം താരം പങ്കെടുക്കാറുള്ള പരിപാടികളും അഭി മുഖങ്ങളും എല്ലാം തന്നെ വലിയ സ്വീകാര്യത യോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഒരു പക്ഷേ മലയാളം സിനിമാ മേഖലയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു നടി ഉണ്ടാവില്ല. അരങ്ങേറ്റം മുതൽ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു മഞ്ജു വാര്യർ. പ്രശസ്തിയുടെ കൊടു മുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായുള്ള വിവാഹം.
പിന്നീട് കുറേക്കാലം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹാ മോചനത്തിന് ശേഷം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
വലിയ സ്വീകാര്യതയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്.
ഇപ്പോഴിതാ വീണ്ടും സ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ചർച്ചയാവുന്നത് താരം ചിത്രത്തിന് നൽകിയ തലകെട്ടാണ്. പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ് എന്നാണ് മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.
ജീൻസും ഓവർകോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഏറെ നാൾ നടി സിനിമാ മേഖലയിൽ നിന്നും വിട്ടുനിന്നിരുന്നു. ശേഷം ദിലീപുമായുള്ള വേർപിരിയലിന് ശേഷമാണ് മഞ്ജു സിനിമയിൽ സജീവമായി തുടങ്ങിയത്. താരം ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുകൂട്ടി കഴിഞ്ഞു.
മരക്കാർ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ആയിരുന്നു കുഞ്ഞാലി മരക്കാറായി എത്തിയത്. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.