കൺട്രോൾ വിട്ട് ചിരിപ്പിക്കുന്ന സിനിമയാണ് കേശുവെന്ന് സംവിധായകൻ സിദ്ദിഖ്, ചിത്രം അഞ്ചു പൈസയ്ക്ക് ഇല്ലെന്ന് ഒരു വിഭാരം പ്രേക്ഷകർ

140

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയി സിഡ്‌നി ഹോട്ട്‌സ്റ്റാറിലൂടെ ഈ ചിത്രം പുറത്തെത്തിയിരിക്കുന്നത്.

നാദിർഷ സവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിരിയുടെ രാജാക്കന്മാരായ ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് ചിത്രം സമ്മാനിച്ചത്. ഓരോ കോമഡി സീനുകളും ചിത്രത്തിന്റെ ഒഴുക്കിൽ കണ്ടിരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നാണ് പലരുടെയും പ്രതികരണം.

Advertisements

എന്നാൽ കേശുവിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധിഖ്. കഴിഞ്ഞ ദിവസമാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ റിലീസ് ചെയ്തത്. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോയും കേശു ടീം സംഘടിപ്പിച്ചിരുന്നു.

Also Read
നന്നായി അന്വേഷിച്ച് മാത്രം ചെയ്യുക, വാഗ്ദാനങ്ങളിൽ വീണു പോകരുത്: മുന്നറിയിപ്പുമായി ഗ്രേസ് ആന്റണി

ഈ സിനിമയിൽ പരിസരബോധം മറന്ന് പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടെറേ തമാശ സീനുകളുണ്ടെന്ന് സിദ്ദിഖ് പറയുന്നു. ദിലീപും ഉർവശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്് കേശു ഈ വീടിന്റെ നാഥൻ. കേശുവിന്റെ ഭാര്യ രത്‌നമ്മ ആയാണ് ഉർവശി എത്തുന്നത്.

തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂർ ആണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരു ഫാമിലി എന്റർടൈയ്നർ ആയാണ് ചിത്രം ഒരുക്കുന്നത്. നസ്ലിനും ജൂൺ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി വേഷമിടുന്നുണ്ട്.

സിദ്ദീഖ്, സലീം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, കോട്ടയം നസീർ, ഗണപതി, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നു.

Also Read
ഞാൻ കറുത്തതാണ് തടിയുമുണ്ട് ഇതിൽ പ്രശ്നം എനിക്കല്ല, സമൂഹത്തിനാണ്; തുറന്നടിച്ച് സയനോര

Advertisement