മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി സൂപ്പർ സംവിധായകൻ ലാൽജോസ് ഒരുക്കിയ മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ടും പാടിയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയി മാറിയ താരമാണ് റിമി ടോമി.
മികച്ച ഒരു ഗായിക എന്നതിന് പുറമേ അവതാരകയായും നടിയായും താരം തളങ്ങി നിൽക്കുകയാണ്.
ഇപ്പോഴും മലയാള ഗാനാലാപന രംഗത്ത് ഒട്ടേറെ ആരാധകരുള്ള ഗായിക കൂടിയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവയായ റിമി തന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.
സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന തന്റെ മേക്കോവർ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. റിമി മാത്രമല്ല സഹോദരി റീനുവും സഹോദരൻ റിങ്കുവുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്.
റിങ്കുവിന്റെ ഭാര്യ നടി മുക്തയാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് റിമിയും മുക്തയും എത്താറുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാടിനെകുറിച്ച് തുറന്നു പറയുകയാണ് റിമി ടോമി. ജീവിതത്തിൽ താൻ ആഗ്രഹിച്ചതിനും അപ്പുറം കിട്ടിയിട്ടുണ്ട്.
വീട്ടിലെ കാര്യങ്ങൾ അനുജത്തിയുടെ കല്യാണം ഒക്കെയും ചെയ്യാൻ കഴിഞ്ഞു. പൈസയുടെ കാര്യത്തിൽ റിമി ബുദ്ധിമതിയാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ റിമി നൽകിയ മറുപടി ഇങ്ങനെ:
റിമി കൊച്ചെ കുവൈറ്റിൽ ഒരുപരിപാടി ചെയ്യണം, നമ്മൾക്ക് പൈസ തീരെ ഇല്ലാട്ടോ ചാരിറ്റിയുടെ ഭാഗമാണ്. നമ്മൾ ചാരിറ്റി എന്ന് കേൾക്കുമ്പോൾ തന്നെ പൈസ കുറയ്ക്കണം എന്നാൽ എല്ലാവരും ചെയ്യുന്നത് ചാരിറ്റിയാണ്. ഞാൻ മാത്രമല്ല എല്ലാവരും അക്കാര്യം നോക്കുന്നവർ ആണ്.
അത് ദാസേട്ടൻ ആയാലും ചിത്ര ചേച്ചി ആയാലും അങ്ങനെ തന്നെയാണ്. പിന്നെ അവരുടെ കാര്യങ്ങൾ നോക്കുന്നത് മാനേജർമാർ ആയിരിക്കും എന്ന വ്യത്യാസമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ പണമിടപാട് ഒക്കെ ചെയ്യുന്നത് അനുജനെ ഏൽപ്പിച്ചു. അമേരിക്കയിലൊക്കെ എങ്ങനെ പോയി ഫ്രീ ആയി പാടികൊടുക്കാൻ കഴിയും.
ബാക്കി എല്ലാവരും പൈസ വാങ്ങി ചെയ്തിട്ട് ഞാൻ മാത്രം എന്തിന് വാങ്ങാതെ ഇരിക്കണം, ഞാൻ മദർതെരേസ ആവേണ്ട കാര്യം അവിടെ ഇല്ലല്ലോ ഒരു സെലിബ്രിറ്റി ആയാൽ ഒരുപാട് ഗുണങ്ങൾ ഒക്കെ ഉണ്ട് എങ്കിലും അതിനു ദോഷങ്ങളും ഉണ്ട്. എന്റെ മോശം കാര്യങ്ങളും ഒരുപാട് ചർച്ച ചെയ്യപ്പെടും.
എന്റെ ഗുണം എന്താന്ന് വച്ചാൽ ഒരു ദിവസത്തെ വിഷമം മാത്രമേ അതുകൊണ്ട് ഉണ്ടാകൂ എന്നതാണ്. ഞാൻ വിഷമം വന്നാലോ, സങ്കടം വന്നാലോ ഒക്കെ പ്രകടിപ്പിക്കുന്ന ആളാണെന്നും റിമി പറയുന്നു.