മെയ് മാസത്തിൽ കുഞ്ഞതിഥി എത്തും, എലീന ഗർഭിണിയാണ്: പുതിയ സന്തോഷം പങ്കുവെച്ച് ബാലു വർഗീസ്

229

ചാന്തുപൊട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച താരമാണ് നടനും നിർമ്മാതാവും സംവിധായകനുമായ ലാലിന്റെ അനന്തരവൻ കൂടിയായ ബാലു വർഗീസ് ഹണീബീ, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും തുടങ്ങിയ സിനിമകളിലെ ബാലുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലു വർഗീസും എലീനയും വിവാഹിതരായ വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 2020 ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹം. കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹം.താരനിബിഢമായിരുന്നു ബാലുവിന്റെയും എലീനയുടെയും വിവാഹ ചടങ്ങ്. വിജയ് സൂപ്പറും പൗർണിമയും എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Advertisements

റിയാലിറ്റി ഷോയിലൂടെയായിരുന്നു എലീന ശ്രദ്ധ നേടിയത്. മോഡലിംഗിൽ സജീവമായതിന് ശേഷമായാണ് അഭിനയത്തിലേക്കെത്തിയത്. പുതുവർഷത്തിൽ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ബാലു വർഗീസും എലീനയും. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തനമാക്കിയാണ് ഇരുവരും എത്തിയത്. നിറ വയറുമായി നിൽക്കുന്ന എലീനയ്ക്കരികിലുള്ള ബാലുവിന്റെ ഫോട്ടോയും വൈറലായി മാറിയിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. ദുബായിൽ നിന്നുള്ള ചിത്രമായിരുന്നു ഇരുവരും പോസ്റ്റ് ചെയ്തത്.

2021ലായിരിക്കും കുഞ്ഞതിഥി എത്തുന്നതെന്നും ഇരുവരും കുറിച്ചിട്ടുണ്ട്. എല്ലാവർക്കും മികച്ചതും സന്തോഷകരവുമായ ഒരു വർഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വർഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാൻ പോവുകയാണ്. ഈ മെയ് മാസത്തിൽ എത്തുന്ന ഒരാളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ലെന്നായിരുന്നു എലീന കുറിച്ചത്.

നേഹ അയ്യർ, വിനയ് ഫോർട്ട്, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേരാണ് ഇവർക്ക് ആശംസ അറിയിച്ചിട്ടുള്ളത്.ഫെബ്രുവരിയിലായിരുന്നു ബാലു വർഗീസും എലീനയും വിവാഹിതരായത്. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വർഗീസ്. അഭിനയ രംഗത്ത് സജീവമായ ഇരുവരും വിജയ് സൂപ്പറും പൗർണിമയും എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആസിഫ് അലി വിവാഹം ആലോചിക്കുന്ന പെൺകുട്ടിയെ അവതരിപ്പിച്ചത് എലീനയായിരുന്നു. ആസിഫിന്റെ കൂട്ടുകാരനായാണ് ബാലു വർഗീസ് വേഷമിട്ടത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. താര നിബിഡമായിരുന്നു ഇവരുടെ വിവാഹം.വിവാഹത്തിന്റെ ചത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

എലീനയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ബാലു പ്രൊപ്പോസ് ചെയ്തത്. ഇതിന് ശേഷമായാണ് പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും എലീന പങ്കുവെച്ചത്. റിയാലിറ്റി ഷോയിലൂടെയായിരുന്നു എലീന ശ്രദ്ധ നേടിയത്. മോഡലിംഗിൽ സജീവമായതിന് ശേഷമായാണ് അഭിനയത്തിലേക്കെത്തിയത്. ചാന്തുപൊട്ടിലൂടെയായിരുന്നു ബാലു വർഗീസ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.

Advertisement