അതിന് പിന്നിൽ ഒരു ചതിയുടെ മണമുണ്ട്; എന്നെ നശിപ്പിക്കാൻവേണ്ടിയുള്ള ചതി: ടിനി ടോമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

22

മലയാള സിനിമാ ലോകത്തേക്ക് മിമിക്രി കലാകാരനായി എത്തി സഹതാരമായും നായകനായും വെള്ളിത്തിര കീഴടക്കിയ നടനാണ് ടിനി ടോം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ടിനി ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു.

Advertisements

എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്ന് താരം തുറന്നു പറയുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാൻ സംവിധാനംചെയ്യാൻ പോകുന്നു എന്ന വാർത്ത തെറ്റാണ്. അതിനുപിന്നിൽ ഒരു ചതിയുടെ മണമുണ്ട്, സലിംകുമാറിനെ ഒട്ടേറെത്തവണ കൊന്ന ഓൺലൈൻ മീഡിയകൾ എന്നെയും നശിപ്പിക്കാൻവേണ്ടി പടച്ചുവിട്ട വ്യാജവാർത്തയാണത്.

ഒരു സിനിമ സംവിധാനംചെയ്യണമെങ്കിൽ ഒന്നരവർഷമെങ്കിലും ഹോംവർക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാൻ എഴുതിയെന്നത് സത്യമാണ്. അത് സംവിധാനംചെയ്യാൻ എനിക്ക് പ്ലാനില്ല.

സിനിമാ അഭിനയത്തിൽ ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്തവന്നാൽ അഭിനയിക്കാൻ എന്നെ വിളിക്കില്ല. തത്കാലം അഭിനയംവിട്ട് എങ്ങോട്ടും പോകുന്നില്ല. സംവിധാനമെന്നത് എന്റെ ചിന്തയിൽപ്പോലുമില്ല.

സിനിമാനടനെന്നനിലയിൽ എന്നെ പരിഗണിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇനിയും നല്ല കുറെ കഥാപാത്രങ്ങൾ അഭിനയിക്കണമെന്ന് മോഹമുണ്ടെന്നും മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ടിനി ടോം വ്യക്തമാക്കി

Advertisement