പച്ച വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം ജീവിച്ചു: വേദന നിറഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് അഭിമുഖത്തിനിടെ കരഞ്ഞ് പറഞ്ഞ് നടി നേഹാ സക്സേന

24

ജിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ചുവട് വെച്ച നടിയാണ് നേഹ സക്‌സേന. ശേഷം മോഹൻലാൽ ചിത്രമായ മുന്തിരി വളളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു.

Advertisements

ജീംബൂബാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും നേഹ അഭിനയിച്ചു. ഇപ്പോഴിത ബാല്യകാലത്തെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തുകയണ് താരം.റിലീസ് ആവാൻ തയാറെടുക്കുന്ന പുതിയ ചിത്രത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തൽ.

വേദന നിറഞ്ഞ തന്റെ ജീവിതമാണ് നേഹ പറയുന്നത്. ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്നു. ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ അഭിമുഖത്തിൽ പറയുന്നു.

അമ്മയും ഞാനും മാത്രമാണ് ജീവിച്ചത്. അചഛൻ കുട്ടികാലത്ത് തന്നെ ഞങ്ങളെ വിട്ട് പോയി. ജീവിതത്തിൽ അമ്മയാണ് എനിക്കെല്ലാം. നടിയാകുന്നതിൽ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു സന്തോഷം.

മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണെന്നും നടി അഭിമുഖത്തിൽ പറയുന്നു. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയിൽ തന്നെ എത്തിച്ചത്. ജീവിതത്തിൽ വിജയിക്കാൻ വേണ്ടി ആരുടെ കാലും പിടിച്ചിട്ടില്ല. കുറുക്കുവഴികൾക്ക് പുറകിൽ പോയിട്ടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയാതാണ് ഈ നിലയിൽ എത്തിയതെന്നും നടി അഭിമുഖത്തിൽ പറയുന്നു.

Advertisement