നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് ഫാസിൽ, എനിക്കതൊരു അഭിമാന പ്രശ്‌നമായി: മോഹൻലാലും മമ്മൂട്ടിയും തകർത്തഭിനയിച്ച സിനിമയെക്കുറിച്ച് മണിയൻ പിള്ള രാജു

197

രണ്ട് ക്ലൈമാക്‌സ് ഉള്ള സിനിമകൾ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തന്നെ വിരലിലെണ്ണാവുന്നത് മാത്രമാണ്. 1998ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഉണ്ട്. ഫാസിൽ സംവിധാനം ചെയ്ത, മോഹൻലാലും മമ്മൂട്ടിയും തകർത്ത് അഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രത്തിനാണ് രണ്ട് ക്ലൈമാക്‌സ് ഉള്ളത്.

ഒരെണ്ണത്തിൽ മോഹൻലാൽ അവതരിപ്പിച്ച കൃഷ്ണൻ നായികയെ സ്വന്തമാക്കുന്നതും, മറ്റേതിൽ മമ്മൂട്ടി കഥാപാത്രമായ ഹരി നായികയെ സ്വന്തമാക്കുന്നതുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഡയലോഗ് തെറ്റിയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു കൗമുദി ടിവിയിലൂടെ പങ്കുവച്ചിരിക്കുകയാണ്.

Advertisements

അഭിനയിക്കുമ്പോൾ നടന്മാർക്കെല്ലാം ബിപി ഉണ്ടാകും. കാരണം ഇത്രയും ആൾക്കാർ നിൽക്കുമ്പോൾ ഈ ഡയലോഗ് തെറ്റാതെ പറഞ്ഞ് ടേക്ക് ഓകെയാകണം. ഇത് കാണാതെ പഠിച്ച് പറയുകയെന്നുള്ളത് അന്തസിന്റെ കൂടി ഭാഗമാണ്. തെറ്റാൻ പാടില്ല.

ഹരികൃഷ്ണൻസിൽ ഒരു വക്കീലായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഐപിസി നമ്പറുകളൊക്കെ പറയുന്നൊരു സീനുണ്ട്. അത് തെറ്റിയപ്പോൾ പ്രോംപ്റ്റ് ചെയ്തുകൊണ്ടുവന്നു. അപ്പോഴും തെറ്റി.അപ്പോൾ ഫാസിൽ ഹാൻഡിൽ ചെയ്ത രീതിയാണ് എടുത്ത് പറയേണ്ടത്.

കട്ട്, കട്ട് നിർത്തിയേ അസിസ്റ്റന്റ് ഡയറക്ടറുടെ വിചാരമെന്താണ് അദ്ദേഹം സീനിയർ നടനാണ്. നിങ്ങൾ പ്രോംപ്റ്റ് ചെയ്താലെ പറയുള്ളോ? പ്രോംപ്റ്റ് ചെയ്യുകയൊന്നും വേണ്ട, അദ്ദേഹം കാണാതെ പഠിച്ചോളും. ഞാൻ അങ്ങോട്ട് മാറിനിന്നു.

എന്റെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. മാറി നിന്ന് കാണാതെ പഠിച്ചു. ടേക്ക് എടുത്ത് കഴിഞ്ഞപ്പോൾ ഫാസിൽ അവരോട് പറഞ്ഞു നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.

വീഡിയോ കടപ്പാട് കൗമുദി ടിവി

Advertisement