നിർമ്മാതാക്കൾക്ക് തലവേദനയായി കീർത്തി സുരേഷിന്റെ നിബന്ധനകൾ, മികച്ച അവസരങ്ങൾ നഷ്ടമായേക്കും

22

നിർമാതാവ് സുരേഷ്‌കുമാറിന്റെയും മുൻകാല നായക നടി മേനകയുടെയും പുത്രിയായ കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ്. കീർത്തി സുരേഷ് മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴിലും തെലുങ്കിലേക്കുമൊക്കെ പ്രവേശിച്ച താരത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിച്ച കീർത്തി ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള കീർത്തിയുടെ നിബന്ധനകൾ നിർമ്മാതാക്കളെ വെട്ടിലാക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഗ്ലാമറസ് പ്രകടനങ്ങളോട് താൽപര്യമില്ലെന്ന് നേരത്തെ തന്നെ കീർത്തി പറഞ്ഞിരുന്നു. അത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് താരം. താരത്തിന്റെ ഈ നിലപാടിൽ അണിയറപ്രവർത്തകർ ആശങ്കയിലാണ്.

നടിയുടെ വളർച്ചയെ ഇത് ബാധിച്ചേക്കുമെന്നും മികച്ച അവസരങ്ങൾ നഷ്ടമാവുന്നതിലേക്ക് നയിക്കുമെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ചില വീട്ടുവീഴ്ചകൾ ചെയ്യുന്നതിലെന്താണ് പ്രശ്നമെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം.

Advertisement