പൃഥ്വിരാജിന്റെ കടുത്ത ആരാധകനായി സുരാജ് വെഞ്ഞാറുമാടി: ഡ്രൈവിംഗ് ലൈസൻസ് ടീസർ വൈറൽ

14

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് ‘9’ന് ശേഷം വീണ്ടും നിർമ്മാതാവും നായകനുമാകുന്ന ‘ഡ്രൈവിംഗ് ലൈസൻസിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ഹരീന്ദ്രൻ എന്നു പേരുള്ള സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഈ താരത്തിന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. സംവിധായകൻ ലാലിന്റെ മകൻ ജീൻ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോർജ് എന്നിവരാണ് നായികമാരായി എത്തുന്നത്.

പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷൻസിനൊപ്പം ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement