തെന്നിന്ത്യൻ സിനിമയിലെ ആരാധകർക്ക് പ്രിയപ്പെട്ട താരസുന്ദരിയാണ് നടി അൻസിബ. തമിഴക്തതും മലയാളത്തിലുമായി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അൻസിബയുടെ ദൃശ്യത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദൃശ്യം ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ തന്റെ ജീവിതവും മാറിമറിയും എന്നായിരുന്നു നടിയുടെ കണക്കുകൂട്ടൽ.
തന്റെ തലവര തന്നെ മാറുമെന്ന് അൻസിബ ചിന്തിച്ചു. എന്നാൽ അതുപോലം നല്ലൊരു കഥാപാത്രം നടിയെ തേടിയെത്തിയില്ല എന്നതാണ് സത്യം. ഇപ്പോൾ അൻസിബ തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം എന്നെ തേടി എത്തിയിട്ടില്ല.
അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിൽ അധികമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു. സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ആ സമയമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകൻ ജീത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാകാൻ ക്ഷണം എത്തിയതും.
ഒരു പുനർജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം2. നേരത്തെ താരത്തിന് നേരെ മതമൗലികവാദികൾ രംഗത്ത് എത്തിയിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അൻസിബ നരകത്തിൽ പോകുമെന്നും താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബർ വിമർശനവും അധിക്ഷേപവും.
എന്നാൽ തട്ടമിട്ടില്ലെങ്കിൽ എന്താണ് പ്രശ്നമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരിൽ പ്രചരിപ്പിക്കുന്ന പല വാർത്തകളും വ്യാജമാണെന്നും അൻസിബ വിശദീകരിച്ചിരുന്നു. ഞാൻ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയിൽ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തിൽ പോകില്ലന്ന് അൻസിബ ഹസൻ പറഞ്ഞിരുന്നു.
മമ്മൂക്കായും മുസ്ലിമല്ലേ അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാർ അഭിനയിക്കുന്നു. എന്നെ മാത്രം എന്തിനാ കുറ്റപ്പെടുത്തുന്നെ. മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല താനെന്നും ആ ഗണത്തിൽ താൻ മാത്രം നരകത്തിൽ പോകില്ലെന്നും അൻസിബ തുറന്നടിച്ചു.
പരദൂഷണം കണ്ടെത്തുന്നവരാണ് നരകത്തിൽ പോകുകയെന്ന് പ്രചാരണം നടത്തുന്നവർ ഓർക്കണമെന്നും അൻസിബ പറഞ്ഞിരുന്നു. മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അൻസിബ. ദൃശ്യത്തിലെ അൻസിബയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
തുടർന്ന് ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ ജീവിതവും ദൃശ്യം ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ മാറിമറിയും എന്ന് കണക്കുകൂട്ടിയപ്പോൾ അതെല്ലാം തെറ്റായി പോയിരിക്കുകയാണ്. ദൃശ്യത്തിലെ പോലെ തന്നെ നല്ലൊരു കഥാപാത്രം നടിയെ തേടിയെത്തിയില്ല എന്നതാണ് യാഥാർഥ്യം. അതേസമയം അൻസിബ തന്നെ തന്റെ സിനിമ കരിയർ തുറന്ന് പറയുകയാണ്.
ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം എന്നെ തേടി എത്തിയിട്ടില്ല. അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിൽ അധികമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു. സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു.
ആ സമയമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകൻ ജീത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാകാൻ ക്ഷണം എത്തിയതും. ഒരു പുനർജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം2.