തൊണ്ണൂറുകളിൽ ഒട്ടേറെ സിനിമകളിൽ നായികാനായകൻമാരായി തിളങ്ങിയ കൂട്ട്‌കെട്ടാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേയും ഗീതയുടേയും. അതേ പോലെ മമ്മൂട്ടി ഗീത ജോഡി മലയാളത്തിൽ ഏറെ ആരാധകരുള്ള ഒരു കൂട്ടുകെട്ടുമായിരുന്നു.
ഇരുവരും ഒരുമിച്ച് വരുന്ന സിനിമകൾ തിയേറ്ററിൽ വൻ ഹിറ്റായി മാറിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം വാത്സല്യമാണ്.
മമ്മൂട്ടിയെക്കുറിച്ച് ഗീതയ്ക്ക് എപ്പോഴും നല്ലത് മാത്രമേ പറയാറുനുള്ളൂ. ഇപ്പോൾ ലൊക്കേഷനിൽ മമ്മൂക്ക വളരെ ഫ്രീയായി ഇടപെടുമെന്നാണ് കേൾക്കുന്നതെന്നും എന്നാൽ പണ്ട് അദ്ദേഹം വളരെ സീരിയസ് ആയിരുന്നു എന്നും ഗീത പറയുന്നു.
അന്നൊക്കെ മമ്മൂക്കയുടെ വരവ് ഒരു ടെറർ വരുന്നപോലെയായിരുന്നു. എപ്പോൾ ചിരിക്കും എപ്പോൾ ദേഷ്യം വരും എന്നൊന്നും പറയാൻ പറ്റില്ല. ചില സമയത്ത് അദ്ദേഹം ഗുഡ്മോണിങ് പറയും. ചിലപ്പോൾ ഒന്നും പറയില്ല ഒരു അഭിമുഖത്തിൽ ഗീത വ്യക്തമാക്കിയിരുന്നു.
എന്നാൽ മമ്മൂട്ടി അന്നും ഇന്നും നല്ല നടനാണെന്നും സുന്ദരനാണെന്നും ഗീത പറയുന്നു. ക്ഷമിച്ചു എന്നൊരു വാക്ക്, രാരീരം, ആവനാഴി, സായംസന്ധ്യ, അതിനുമപ്പുറം, ഒരു വടക്കൻ വീരഗാഥ, നായർസാബ്, വാത്സല്യം, അയ്യർ ദി ഗ്രേറ്റ്, ഇൻസ്‌പെക്ടർ ബൽറാം എന്നിവയാണ് മമ്മൂട്ടിയും ഗീതയും ഒരുമിച്ച ചിത്രങ്ങൾ.