അവസരമുണ്ട് എന്തായാലും നീ ഉണ്ട് എന്ന് പറഞ്ഞ് സ്വാധിനിക്കും, പിന്നെ പതുക്കെ അവർ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് കടക്കും, കനി കുസൃതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

7238

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയും മോഡലുമാണ് കനി കുസൃതി. മോഡലിങ്ങിനും സിനിമയ്ക്കും പിറകേ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ചില ഹ്രസ്വ ചിത്രങ്ങളിലും കനി അഭിനയിച്ചിരുന്നു. തിയ്യേറ്റർ ആർട്ടിസ്റ്റായും കനി തിളങ്ങിയിരുന്നു.

മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി മുൻപ് അഭിനയിച്ചിരുന്നു. തനിക്ക് പറയാനുളളത് ആരുടെ മുൻപിലും വെട്ടിതുറന്നു പറയുന്ന സ്വഭാവമുളള നടി കൂടിയാണ് കനി. പറയാനുളള കാര്യങ്ങൾക്കൊന്നും ഒരിക്കലും മറ വയ്ക്കാത്ത പ്രകൃതക്കാരി കൂടിയാണ് നടി.

Advertisements

മുമ്പ് ഒരിക്കൽ നടന്നൊരു അഭിമുഖത്തിൽ സിനിമാ രംഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കനി കുസൃതി തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മലയാളത്തിന് ഒപ്പം തന്നെ മറ്റ് ഇൻഡ്രിസ്ട്രികളിൽ നിന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു കനി തുറന്നുപറഞ്ഞത്.

Also Read
അതൊക്കെ ചിത്രീകരിക്കുമ്പോൾ ഞാൻ പൊട്ടിക്കരയുക ആയിരുന്നു, ഭർത്താവ് നിസ്സഹായനായി നോക്കി നിന്നു: തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെ കുറിച്ച് കനി കുസൃതി അന്ന് വെളിപ്പെടുത്തിയത്. മലയാളത്തിൽ മാത്രമല്ല കാസ്റ്റിംഗ് കൗച്ചുളളതെന്നും മറ്റുളള ഇൻഡസ്ട്രികളിലും കൂടുതലായി നടക്കുന്നുണ്ടെന്നും നടി പറയുന്നു.

സിനിമാ രംഗത്തുനിന്നും അവസരങ്ങൾ കൂടുതൽ വന്നെങ്കിലും അഡജ്സ്റ്റ് മെന്റുകൾക്ക് തയ്യാറാവാത്തതിനാൽ അതെല്ലാം നഷ്ടമായെന്നാണ് നടി പറയുന്നത് പേര് പറയേണ്ട എന്നത് എന്റെ ഒരു എത്തിക്ക്‌സാണ്. ഒരു സിനിമയിൽ എന്നെ നായികയായി കാസ്റ്റ് ചെയ്തു. രാത്രി ആയപ്പോൾ മെസേജുകൾ വരാൻ തുടങ്ങി.

പിന്നെ ഒരു കോൾ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ രാവിലെ പത്തുമണിക്ക് സംസാരിക്കാമെന്ന് പറഞ്ഞു. രാത്രിയുളള കോളുകൾക്ക് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു.പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തിൽ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന അറിയില്ലെന്ന് കനി പറയുന്നു.

അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നവർ പല വിധത്തിലാണ് സംസാരിക്കാറുളളത് എന്നും കനി പറയുന്നു. ആദ്യം വിളിക്കുമ്പോൾ ഈ വർക്ക് നമ്മുക്ക് ഒന്നിച്ച് ചെയ്യണമെന്നും മറ്റൊരു വർക്കുണ്ട് അതിൽ നീ എതായാലുമുണ്ട് എന്നൊക്കെ പറഞ്ഞാണ് ആളുകൾ സ്വാധീനിക്കാൻ ശ്രമിക്കാറുളളത്.

പതുക്കെയാണ് പിന്നെ അവർ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് കടക്കുക എന്നും കനി പറയുന്നു. അതേ സമയം സിനിമയിൽ ഉളള എല്ലാവരും കുഴപ്പക്കാരല്ലെന്നും കനി പറയുന്നു. സിനിമയിലുളള എല്ലാവരും അത്തരക്കാരല്ല. കുഴപ്പക്കാരാണെന്ന് അറിയുന്നവരുടെ സിനിമകളിൽ താൻ അഭിനയിക്കാൻ പോവാറില്ല. ഇൻഡസ്ട്രിയിൽ നല്ല ആൾക്കാരുമുണ്ടെന്ന് കനി പറയുന്നു.

Also Read
നടന്‍ മുകേഷുമായി പൊരിഞ്ഞ അടിയെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ വെളിപ്പെടുത്തി അനു സിത്താര

സ്‌കൂൾ കഴിഞ്ഞ കാലം മുതൽക്കു തന്നെ സിനിമയിൽ നിന്ന് അവസരം വരുമായിരുന്നു. അന്ന് ലാൻഡ് ഫോണിൽ വിളിച്ച് സംവിധായകൻ കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണമെന്നൊക്കെ പറയുമ്പോൾ എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് പോലും മനസിലാവില്ലായിരുന്നു. അന്നൊക്കെ സിനിമ എന്നു കേൾക്കുമ്പോൾ തന്നെ പേടി തോന്നിയിരുന്നും കനി അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം കാസ്റ്റിംഗ് കൗച്ച് സിനിമയിൽ ഉണ്ടെന്ന കാര്യം കനിക്ക് മുൻപേ വിവിധ ഇൻഡസ്ട്രികളിൽ ഉളള നടിമാർ വെളിപ്പെടുത്തിയിരുന്നു. തെലുങ്ക് നടി ശ്രീറെഡ്ഡി തുടങ്ങിവെച്ച കാസ്റ്റിംഗ് കൗച്ച് പ്രതിഷേധത്തിനു ശേഷം പല നടിമാരും തങ്ങൾക്കു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ലൈം ഗി ക മാ യി ചൂഷണം ചെയ്തുവെന്നാണ് പല നടിമാരും തുറന്നു പറഞ്ഞത്. മറ്റുളള ഇൻഡസ്ട്രികൾക്കു പുറമെ മലയാളത്തിൽ നിന്നും ചില നടിമാർ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

Advertisement