മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി വാണി വിശ്വനാഥും ഭർത്താവ് ബാബുരാജും. ഒരു കാലത്തെ സിനിമയിലെ സൂപ്പർനായികയെ അക്കാലത്ത് വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ബാബുരാജ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
മലയാളത്തിൽ ഫൈറ്റും ഡാൻസും അഭിനയവും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു വാണി വിശ്വനാഥ്. സ്ത്രീകളിൽ പൊലീസ് വേഷം ഏറ്റവും ഇണങ്ങിയിരുന്നതും വാണിക്ക് തന്നെയായിരുന്നു.
Also Read
എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി; ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ, സംഭവം ഇങ്ങനെ
ശക്തമായ ഒട്ടനവധി സ്ത്രീകഥാപാത്രങ്ങൾ വാണി തൊണ്ണൂറുകളിൽ ജീവൻ നൽകിയിരുന്നു. പുതിയ പ്രഖ്യാപനം വന്നതോടെ വാണിയുടെ ആരാധകരും ആവേശത്തിലാണ്. പ്രിയ നടിയെ വീണ്ടും സ്‌ക്രീനിൽ കാണാം എന്നത് തന്നെയാണ് സന്തോഷത്തിന് ആഴം കൂട്ടുന്നത്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ 1987ൽ ആണ് വാണി വിശ്വനാഥ് സിനിമയിലെത്തിത്.
പിന്നീട് മന്നാർ മത്തായി സ്പീക്കിങ്, ദി കിങ്, കിലുകിൽ പമ്ബരം, ഉസ്താദ്, ഇൻഡിപെൻഡൻസ്, ജെയിംസ് ബോണ്ട്, ബ്ലാക്ക് ഡാലിയ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു വാണി വിശ്വനാഥ്. അവസാനമായി അഭിനയിച്ചത് മന്നാർ മത്തായി സ്പീക്കിങ് 2 എന്ന സിനിമയിലാണ്.
ജീവിതത്തിൽ ഒന്നിച്ചത് സിനിമയിലെ വില്ലനും നായികയുമാണെങ്കിലും സിനിമകളെ വെല്ലുന്ന പ്രണയം ഇന്നും ഇരുവരും മനസിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് തന്നെയാണ് നടൻ ബാബുരാജിന്റേയും ഭാര്യയും നടിയുമായ വാണി വിശ്വനാഥിന്റേയും വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം.
അതേ സമയം ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും അഭിനേത്രിയുടെ കുപ്പായം അണിഞ്ഞ് തിരികെ എത്താനുള്ള തയ്യാറെടുപ്പിലാണ് നടി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവെന്നതാണ് മറ്റൊരു പ്രത്യേകത.
വാണിയെ 2002ലാണ് ബാബുരാജ് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. മനോഹരമായ ദാമ്പത്യ ജീവിതം ഇപ്പോൾ 19 വർഷത്തിൽ എത്തി നിൽക്കുകയാണ്. തങ്ങൾക്കിടയിലും അടിയും വഴക്കും സ്ഥിരമാണെങ്കിലും പിരിഞ്ഞ് പോയാലോ എന്ന് തോന്നുമെങ്കിലും മുമ്പ് നടന്ന നല്ല നിമിഷങ്ങൾ ഓർത്ത് പ്രശ്‌നം പറഞ്ഞു തീർക്കുമെന്നുമാണ് വാണിയും ബാബുരാജും പറയുന്നത്.
Also Read
പോകാനുള്ള സമയമായി, അവസാന യാത്രയ്ക്ക് മുൻപ് അൻസി കബീർ കുറിച്ചത് ഇങ്ങനെ, അറം പറ്റിയ കുറിപ്പ്
തങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ പരസ്പരം ഒരു അഫക്ഷൻ ഉള്ളതിനാലാണ് ഞങ്ങളുടെ ബന്ധം ഇപ്പോഴും മുമ്പോട്ട് പോകുന്നത് എന്നും വാണി കൂട്ടിച്ചേർത്തു. ദാമ്പത്യ ജീവിതം വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് വളരെ രസകരമായി തിരിഞ്ഞ് നോക്കാറേയില്ല എന്നാണ് വാണി മറുപടി പറഞ്ഞത്.
തിരിഞ്ഞ് നോക്കേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നത്. അത് അങ്ങനെ മുന്നോട്ട് പോയികൊള്ളും. ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും. അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നുവരെ ഓർക്കും. പിന്നെ ആലോചിക്കുമ്പോൾ ഒന്നിച്ച് നിൽക്കാൻ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓർമകളുമുണ്ടല്ലോ എന്നോർക്കും.
അതുവെച്ച് അടുത്ത വർഷം പോയ്‌കൊള്ളും. അതാണ് ജീവിതം വഴക്കും പിണക്കങ്ങൾ ഒന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവർക്കിടയിൽ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കിൽ അവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിക്കാം എന്നും വാണി പറയുന്നു.