പാർട്ടി ഏതായാലും കാണിച്ചത് തെമ്മാടിത്തരം, ലോക തോൽവികൾ, ഇതിലും ഭേദം ചെരക്കാൻ പോയിക്കൂടെ: ജോജുവിന് പിന്തുണയുമായി നടി റോഷ്ന ആൻ റോയി

192

കൊച്ചിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ വഴിതടയലിന് എതിരെ പ്രതിഷേധവുമായി എത്തിയ നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത സംഭവം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇരു ഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

നടൻ ജോജുവിനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും സോഷ്യൽ മീഡിയയിൽ പരസ്പരം വാക് പോര് നടത്തുകയാണ് ഇപ്പോൾ. ജോജുവിന് പിന്തുണയുമായി സിനിമാ ലോകത്തു നിന്നും നിരവധി പേർ എത്തിയിരിക്കുകയാണ്. സംവിധായകരായ ഒമർ ലുലു, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേരത്തെ രംഗത്ത് എത്തിയിരുന്നു. പിന്നാലെ നടി റോഷ്ന ആൻ റോയിയും ജോജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

Advertisements

തന്റെ ഏഫബുക്ക് പോസ്റ്റിലൂടെയായിരുന്നു റോഷ്ന പിന്തുണയുമായി എത്തിയത്. സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം, അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ.

Also Read
കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു, മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നില്ല, ജോജുവിന് എതിരെ കേസെടുക്കില്ല

പാർട്ടി ഏതായാലും ശരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത് എന്നാണ് റോഷ്ന ചോദിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലുന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം. സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത്. ഇപ്പ എന്തായി?
‘കാശുണ്ടെങ്കിലെന്താടാ ഞാൻ പണി എടുത്തുണ്ടാക്കിയതല്ലേ., ജോജു ചേട്ടൻ!

ഓരോ വർഷവും ഓരോ വേദനയാണ്. ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നുന്നു കേൾക്കുന്നുണ്ട്. ഒരുസംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല. ഇന്ന് സ്‌കൂൾ വർഷങ്ങളായി അടഞ്ഞു കിടന്നിട്ടു തുറന്ന ദിവസം, ഇന്ന് തന്നെ
വഴി തടയൽ സമരം. ആഹാ നല്ല രാശി? പോലീസുകാർക്ക് ഒരു അറിവും കൊടുക്കാതെ മെയിൻ റോഡ് ബ്ലോക്ക് ചെയ്യാനുള്ള അവകാശം ഇവർക്കെന്ത്?

ചോദ്യം ചെയ്യാൻ ചെന്ന മനുഷ്യന്റെ തന്തക്കും തള്ളക്കും വിളിക്കുകേം ചെയ്തു. അയാളുടെ വണ്ടിയും തല്ലി പൊട്ടിച്ചു. വെരി നൈസ്. അതിനൊന്നും ആർക്കും ഒരു പ്രശ്നം ഇല്ല, അയാൾ മദ്യപിച്ചെന്നു പറഞ്ഞിട്ട് റിസൾട്ട് വന്നപ്പോ ആ കഥ മൂഞ്ചി!

Also Read
എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി; ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ, സംഭവം ഇങ്ങനെ

പിന്നെ സ്ത്രീസ്ഥാനർതിയെ അസഭ്യം പറഞ്ഞു എന്നായി. ലോക തോൽവികൾ. ഇതിലും ഭേദം ചെരക്കാൻ പോയിക്കൂടെ…. അയ്യയ്യേ രാഷ്ട്രീയം നല്ലതാണ്, നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം. ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ. ഉത്തമനാകുള്ളൂ ഇതാവണമെടാ ഇങ്ങനെ വേണമെടാ ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ. എന്നു പറഞ്ഞാണ് റോഷ്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.

താരത്തിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. വണ്ടിയുടെ അരികിൽ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളിൽ സിനിമാപ്രവർത്തകർക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.

ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകർത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.

Advertisement