ജോണി സിൻസിനെ അറിയാമോ എന്ന് ചോദിച്ച അവതാരകന് മീരാ നന്ദൻ കൊടുത്ത മറുപടി കേട്ടോ, പൊങ്കാലയുമായി ആരാധകർ

13234

ലാൽജോസിന്റെ സംവിധാവനത്തിൽ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ജോഡിയായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് മീരാ നന്ദൻ. മ്യൂസിക് റിയാലിറ്റി ഷോയാിൽ പങ്കെടുക്കാനെത്തിയ മീരാ നന്ദനെ അവിടെനിന്നുമാണ് ലാൽ ജോസ് കണ്ടെത്തിയത്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ നടിയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്.

നായികയായും സഹനടിയായും നിരവധി സിനിമകളിൽ ശ്രദ്ധേയമായി വേഷങ്ങൾ മീര നന്ദൻ ചെയ്യുകയുണ്ടായി. മലയാളത്തിന് പുറകേ അന്യഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേസമയം ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടി. ദുബായിലെ ആർജെ ആയി പ്രവർത്തിക്കുന്ന മീര സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

മിരയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ ലോകത്ത് സ്ഥിരം തരംഗമായി മാറുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും താരം ഹോട്ട് ലുക്കിൽ എത്തുന്ന ചിത്രങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വരാറുള്ളത്. അത്തരക്കാർക്ക് നടി തന്നെ മറുപടി പറയുകയും ചെയ്യാറുണ്ട്.

Also Read
പാർട്ടി ഏതായാലും കാണിച്ചത് തെമ്മാടിത്തരം, ലോക തോൽവികൾ, ഇതിലും ഭേദം ചെരക്കാൻ പോയിക്കൂടെ: ജോജുവിന് പിന്തുണയുമായി നടി റോഷ്ന ആൻ റോയി

2008ൽ മുല്ല എന്ന സിനിമയിലൂടെ എത്തിയ മീര, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, റെഡ് വൈൻ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് ആണ് മീര ഒടുവിലായി അഭിനയിച്ച സിനിമ. ഇപ്പോൾ ഇതാ മീര നന്ദന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഒരു അവതാരകൻ താരത്തിനോട് ചോദിച്ച ചോദ്യവും അതിനു മീര നൽകിയ മറുപടിയുമാണ് വൈറൽ ആയത്. പ്രമുഖ നീലചിത്ര താരം ജോണി സിൻസിനെ അറിയാമോ എന്നാണ് അവതാരകൻ മീരാ നന്ദനോട് ചോദിക്കുന്നത്. ജോണി സിൻസ് അതാര് എന്നാണ് താരം അവതാരകനോട് തിരിച്ച് ചോദിച്ചത്.

ഇതാണ് താരത്തിനെതിരെ വിമർശകർ എത്താൻ ഉള്ള കാരണം. അതേ സമയം വിവാഹത്തെ കുച്ചുള്ള ചോദ്യങ്ങൾക്ക് നടി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞ മറുപടിയും ശ്രദ്ദേയമായിരുന്നു. നവംബർ വരുമ്പോൾ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകൻ ചോദിച്ചത്. ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ എന്ന ചോദ്യം ആയിരിക്കും സാധാരണ ഗതിയിൽ ഞാൻ പറയുക.

അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോൾ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേർ ഇതേചോദ്യ വുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടിൽ ഉള്ളത് കൊണ്ട് അവരുടെ കാര്യം ഓർക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവർ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതോർക്കുമ്പോൾ വിഷമം തോന്നുന്നുണ്ട്.

മുപ്പത്തൊന്ന് വയസ് വരെ ഞാൻ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോൾ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാൾ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാൻ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോൾ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദൻ ചോദിക്കുന്നു.

Also Read
കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു, മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നില്ല, ജോജുവിന് എതിരെ കേസെടുക്കില്ല

എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാൻ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോൾ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാൻ ആഗ്രഹമില്ല. നിലവിൽ ആരും തന്റെ മനസിൽ ഇടം നേടിയിട്ടില്ലെന്ന കാര്യം കൂടി നടി വ്യക്തമാക്കിയിരുന്നു.

Advertisement