മാനസികമായി തകർന്നിരുന്ന സമയത്ത് ഒരുപാട് പിന്തുണ തന്നു, ആശ്വാസമായിരുന്നു അദ്ദേഹം: ഭർത്താവ് അമൽ നീരദിനെ കുറിച്ച് ജ്യോതിർമയി

329

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു ജ്യോതിർമയി. ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച ജ്യോതിർമയിക്ക് ആരാധകരും ഏറെയായിരുന്നു. അറിയപ്പെടുന്ന മോഡൽ ആയിരുന്ന ജ്യോതിർമയി ചില സീരിയലുകളിലും ടിവി പരിപാടികളിലും മുഖം കാണിച്ചിരുന്നു.

സുരേഷ് ഗോപിയേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയിൽ തുടക്കം കുറിക്കുന്നത്. തൊട്ടിപിന്നാലെ ലാൽജോസിന്റെ ദീലീപ് ചിത്രം മീശമാധവനിലെ വേഷത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം താരം വേഷമിട്ടു.

Advertisements

മോഹൻലാലിന് ഒപ്പം ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിൽ നായികയായ ജ്യോതിർമയി മമ്മൂട്ടിക്ക് ഒപ്പം പട്ടാളം എന്ന സിനിമയിലും അഭിനയിച്ചു. അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ നിഷാന്ത് കുമാർ എന്നയാളുമായി ജ്യോതിർമയിയുടെ വിവാഹം നടന്നു. പത്തുവർഷത്തെ പ്രണയത്തിന് ശേഷം 2004 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ കൂടുതൽ സജീവമായത്. എന്നാൽ 2011ൽ ഇവർ വേർപിരിഞ്ഞു.

Also Read
നടി റബേക്ക സന്തോഷിന്റെ വിവാഹം, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടിയും സുഹൃത്തുക്കളു ബന്ധുക്കളും

വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷവും സിനിമകളിൽ തിളങ്ങിയ ജ്യോതിർമയി പിന്നീട് പ്രശസ്ത സംവിധായകൻ അമൽ നീരദിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ജ്യോതിർമയി അടുത്തിടെ പങ്കിട്ട ഒരു ചിത്രം ഏറെ വൈറാൽ ആയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പഴയകാല അഭിമുഖം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഭർത്താവും സംവിധായകനുമായ അമൽ നീരദുമായുള്ള പ്രണയം വിവാഹം എന്നിവയെകുറിച്ചാണ് നടി മനസ്സ് തുറക്കുന്നത്. ഞാൻ അഭിനയിക്കാൻ അമൽ എന്നോട് പറയും. എന്നാൽ വെറുതെ ഒരു ജോലി ചെയ്യുന്നു എന്ന നിലയിൽ ആയപ്പോൾ ഒരു ചെറിയ ഇടവേള എടുത്തു എന്നെ ഉള്ളൂ.

നല്ല ഒരു പ്രോജക്റ്റ് വന്നാൽ ഉറപ്പായും അഭിനയിക്കും. ഇപ്പോൾ എഴുതാൻ മോഹമുണ്ട് കാലങ്ങൾ കഴിയും തോറും നമ്മുടെ മോഹങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകാം നോക്കാം എന്താകും എന്ന് തുറന്നു പറയുകയാണ് ജ്യോതിർമയി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജ്യോതിർമയി ഇക്കാര്യം തുറന്നു പറഞ്ഞത്.

ഞങ്ങളുടെ അടുപ്പത്തിൽ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയ നിമിഷം ഓർത്തെടുക്കാൻ ആകില്ല. പതുക്കെ വളർന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി. പിന്നീടാണ് എന്തുകൊണ്ട് ഞങ്ങൾക്ക് ഒരു ജീവിതം ഒരുമിച്ചു ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. അമൽ റിസർവ്ഡ് ആണ്.

അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാൻ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇഷ്ടങ്ങൾ തന്നെ ഒന്നാണ്.
വളരെ വിഷമഘട്ടം ആയിരുന്നു എന്നാണ് ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് ജ്യോതി പറയുന്നത്. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കിൽ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ നിങ്ങൾ എത്ര മനഃകട്ടിയുള്ള ആളാണ് എങ്കിലും തകർന്നുപോകും.

ബോൾഡ്‌നെസ്സ് ഒക്കെയുണ്ടാകും പക്ഷേ, അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് നമ്മൾ ആണല്ലോ. എപ്പോഴും കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകർന്നിരുന്നു. ചില സമയത്ത് ചില ചിന്തകൾ വല്ലാതെ അലട്ടും. വാട്ട് ആർ വീ ഡൂയിങ് വാട്ട്‌സ് ദി പർപ്പസ് ഇത്രയെല്ലാം നമ്മൾ ചെയ്തിട്ടും വെയർ വീ ഹാവ് എന്ഡഡ് അങ്ങനെ വിചാരിച്ചും തളർന്നു പോയ സമയം ഉണ്ടായിരുന്നു.

Also Read
മന്നത്ത് വീട്ടിൽ ഇപ്പോൾ സമാധാനത്തിന്റെ നാളുകൾ മടങ്ങി വന്നു ; മകന് വേണ്ടി ഒരുക്കങ്ങളുമായി മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും

ആ സമയങ്ങളിൽ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമൽ. എന്റെ കാര്യത്തിൽ വളരെ വിഷമിച്ചു അമ്മ കഴിയുന്ന അവസരത്തിലാണ്, അമലുമായുള്ള ബന്ധം അറിയുന്നത്. വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു. കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാൻ ആണ് അമലിന്റെ അമ്മ പറഞ്ഞത്.

രജിസ്ട്രാർ വീട്ടിൽ വന്നു ഒപ്പിടുകയിരുന്നു. അത്രയും ലളിതം ആയിരുന്നു വിവാഹം. അദ്ദേഹത്തിന്റെ കൂടെയുള്ളപ്പോൾ വളരെ റിലാക്‌സ്ഡ് ആണ്. എല്ലാം അമൽ നോക്കിക്കൊള്ളും. അമലിന്റെ സാമിപ്യം ഒരു തണൽ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്‌നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ്. അത് വളരെ വലിയ ഫീൽ ആണ്. എല്ലാ ഇഷ്ടങ്ങളും ഞങ്ങൾക്ക് ഒരേപോലെയാണെന്നും ജ്യോതിർമയി പറയുന്നു.

Advertisement