മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വ്യത്സ്തമായി വേഷത്തിലെത്തിയ സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചൻ. തകർപ്പൻ കോമഡിയുമായി കോട്ടയംകാരൻ അച്ചായനെ മമ്മൂട്ടി അവിസ്മരണീയമാക്കുക ആയിരുന്നു ഈ സിനിമയിൽ.
ഇപ്പോഴിതാ കോട്ടയം കുഞ്ഞച്ചൻ പ്രദർശനത്തിന് എത്തിയിട്ട് 30 വർഷം പിന്നിട്ടിരിക്കുകയാണ്. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു.
ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഓർമ്മ പങ്ക് വെയ്ക്കുകയാണ് സംവിധായകൻ ടിഎസ് സുരേഷ് ബാബു ഇപ്പോൾ. സുരേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:
നായികയായി പുതിയ ഒരു പെൺകുട്ടിയെയാണ് കണ്ട് വച്ചിരിക്കുന്നത്. നായികയുടെ അനിയത്തിയായി നമ്പർ 20 മദ്രാസ് മെയിലിലെ നായിക സുചിത്രയെയാണ് കണ്ട് വച്ചിരിക്കുന്നത്. അന്ന് ആ സിനിമ ഇറങ്ങിയിട്ടില്ല. ഈ ക്യാരക്ടറിന് വരാമെന്ന് സുചിത്ര പറഞ്ഞു അങ്ങനെ അത് ബ്ലോക്ക് ചെയ്തു.
അപ്പോഴാണ് നായികയായി തീരുമാനിച്ച കുട്ടിക്ക് വലിയ സ്ഥലത്ത് നിന്ന് കല്യാണാലോചന വരുന്നത്. അവർ നേരെ വന്ന് കണുന്നത് എന്നെയാണ്. ഇത് ഉറപ്പായിട്ടും നടക്കും എന്ന് അവർ പറഞ്ഞു, ഞാൻ പറഞ്ഞു എന്റെ നായികയെയാണ് കൊണ്ട് പോകുന്നത്. ആ കുട്ടിയുടെ അമ്മയോട് പറഞ്ഞപ്പോൾ ഫസ്റ്റ് പ്രിഫറൻസ് നിങ്ങൾക്കാണ് എന്നാണ് പറഞ്ഞത്.
ഞാൻ മമ്മൂക്കയോട് സംസാരിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. കല്യാണം കഴിച്ച് പോകുന്നെങ്കിൽ പോകട്ടെ ഇതിന്റെ ലൈഫ് ഒന്നും നമ്മൾക്ക് പറയാൻ പറ്റില്ല, നമ്മൾക്ക് വേറെ നായികയെ നോക്കാം എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.
Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ
അപ്പോൾ ഷൂട്ടിംഗ് തുടങ്ങാൻ ഒരു മാസമേ ഉള്ളൂ മണിസാർ എല്ലാ പടവും അന്ന് തിരുവന്തപുരത്താണ് ഷൂട്ട് ചെയ്യുന്നത്. അത് ആദ്യം കുറച്ച് ടെൻഷൻ ഉണ്ടാക്കിയെങ്കിലും പിന്നെ തിരുവനന്തപുരം അമ്പരിയിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പങ്കുവച്ചു.
പിന്നീട് ഈ സിനിമയിൽ അഭിനയിച്ചത് രഞ്ജിനി ആയിരുന്നു. സിനിമ സർവ്വകാല ഹിറ്റാവുകയും ചെയ്തിരുന്നു.