ഇരുപ്പിലും നടപ്പിലും മാറണം, അതെന്റെ ഒരു വാശിയായിരുന്നു: വെളിപ്പെടുത്തലുമായി സ്വാസിക

329

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയായ സീത സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് സ്വാസിക. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീൻ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലാണ് ഇപ്പോൾ സ്വാസിക തിളങ്ങുന്നത്.

സീരിയലിന് പുറമെ നിരവധി സിനിമകളുടെ ഭാഗമാകാനും സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സീതയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെ അത്രയേറെ ജനപ്രിയയായി സീത മാറി. ഇന്ദ്രന്റെയും സീതയുടെയും ജീവിതം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതിലൂടെയാണ് ബിഗ്‌സ്‌ക്രീനിലേക്കും സ്വാസികയ്ക്ക് അവസരം ലഭിച്ചത്. ഇക്കുറി സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

Advertisements

വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയ്ക്ക് നേടികൊടുത്തത്. ഈ ചിത്രത്തിലെ പ്രകടനത്തിന് നിനച്ചിരിക്കാതെയാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. പത്ത് വർഷത്തെ അഭിനയജീവിതത്തിനിടയിൽ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത പുരസ്‌കാരമെന്നാണ് സ്വാസിക അവാർഡ് നേട്ടത്തെ വിശേഷിപ്പിച്ചത്.

അതേ സമയം ആദ്യമായി ാെരു സിനിമയുടെ തിരക്കഥ കൈയ്യിൽ കിട്ടിയത് വാസന്തിയുടേത് ആയിരുന്നു എന്നാണ് താരം പറയുന്നത്. കണ്ണാടിക്കു മുൻപിൽ നിന്നു പലതവണ താൻ വാസന്തിയായി അഭിനയിച്ചു നോക്കിയെന്നും താരം പറയുന്നു.

സ്വാസികയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കൈയ്യിൽ കിട്ടുന്നത് വാസന്തിയിലൂടെയാണ്. പലയാവർത്തി ഞാൻ തിരക്കഥ വായിച്ചു. സംശയങ്ങൾ തോന്നുമ്പോൾ അപ്പോൾ തന്നെ സംവിധായകരോടു ചോദിച്ചു മനസിലാക്കി. കണ്ണാടിക്കു മുൻപിൽ നിന്നു പലതവണ അഭിനയിച്ചു നോക്കി.

ഇരുപ്പിലും നടപ്പിലും വാസന്തിയായി മാറണമെന്ന് അണിയറപ്രവർത്തകരുടെയും എന്റെയും വാശിയായിരുന്നു. റിഹേഴ്‌സൽ വർക്ക്‌ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ ഭാഗങ്ങളും എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. ശരിയല്ലെന്നു തോന്നുന്നിടത്തു നിർത്തി വീണ്ടും വീണ്ടും അഭിനയിച്ചു. അതിനെല്ലാം ഫലം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും സ്വാസിക പറയുന്നു.

സിനിമയിലൂടെയാണ് ഞാൻ അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ കാലത്ത് എല്ലാവരെയും പോലെ ഒരു പാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. സിനിമയെപ്പോലെ തന്നെ മിനിസ്‌ക്രീൻ രംഗവും ഇഷ്ടപ്പെടുന്നു വെന്നും സ്വാസിക വെളിപ്പെടുത്തി.

സിജു വിൽസൺ നിർമ്മിച്ച ചിത്രമാണ് വാസന്തി. ഫീച്ചർ ഫിലിം വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇനി വാസന്തി പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാസിക കൂട്ടിച്ചേർത്തു.

അമ്പതാമത് ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം കൂടിയാണ് വാസന്തി. മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
ഷിനോസ് റഹ്മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് വാസന്തി എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, രാജേഷ് മുരുഗേശൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്നു. ടൈറ്റിൽ കഥാപാത്രമായ വാസന്തിയെ ആണ് സ്വാസിക അവതരിപ്പിച്ചത്. സിജു വിൽസൺ, ശ്രീല നല്ലെടം, മധു ഉമാലയം, ശബരീഷ് വർമ്മ, ശിവജി ഗുരുവായൂർ, വിനോദ് കുമാർ, ഹരിലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അതേ സമയം അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട് സാസിക. ഒരുത്തീ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ളത്.

Advertisement